HOME
DETAILS
MAL
മന്ത്രി ചുമതലയേറ്റ ഉടന്‍ ജയിലില്‍ നിന്ന് തടവുകാരുടെ അനുമോദന സന്ദേശം
backup
April 26 2018 | 18:04 PM
ചണ്ഡീഗഡ്: ജയില്‍ മന്ത്രിയായി അധികാരമേറ്റ ഉടന്‍ തന്നെ സുഖ്ജിന്ദര്‍ സിങ് രംഥാവക്ക് ജയിലില്‍ നിന്ന് തടവുപുള്ളികളുടെ അഭിനന്ദന സന്ദേശം. തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന കര്‍ശന നിര്‍ദേശം ഉള്ളപ്പോഴാണ് ജയിലില്‍ നിന്ന് മന്ത്രിയെ ഞെട്ടിച്ച് അഭിനന്ദന സന്ദേശം എത്തിയത്. പഞ്ചാബിലെ ജയിലുകളില്‍ തടവുകാര്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത ശരിവയ്ക്കുന്നതായിരുന്നു മന്ത്രിക്ക് ലഭിച്ച സന്ദേശം. തനിക്ക് അഭിനന്ദന സന്ദേശം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതാരാണ് അയച്ചതെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും മന്ത്രി സുഖ്ജിന്ദര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."