HOME
DETAILS
MAL
ജയയുടെ രക്ത സാംപിള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി
backup
April 26 2018 | 18:04 PM
ചെന്നൈ:തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ രക്തസാംപിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അവരെ ചികിത്സിച്ചിരുന്ന അപ്പോളോ ആശുപത്രി. ജയയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശിനി അമൃത സമര്‍പ്പിച്ച ഹരജിയിലാണ് ജയയുടെ രക്തസാംപിളുകള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന മദ്രാസ് ഹൈക്കോടതിയുടെ ചോദ്യത്തിന് അപ്പോളോ ആശുപത്രി മറുപടി നല്‍കിയത്.
താന്‍ ജയയുടെ മകളാണെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് പരിശോധന നടത്താന്‍ ആവശ്യമായ ജൈവിക ഘടകങ്ങളെന്തെങ്കിലും ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസ് എസ്. വൈദ്യനാഥന് ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."