HOME
DETAILS

സമസ്ത പൊതുപരീക്ഷ നാളെ തുടങ്ങും; 2,36,627 വിദ്യാര്‍ഥികള്‍ പങ്കെടുക്കും

  
backup
April 26, 2018 | 6:48 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%81

 

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ 28, 29 തിയതികളില്‍ നടക്കും. 9,808 മദ്‌റസകളില്‍ നിന്ന് 2,36,627 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6,909 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
അഞ്ചാം ക്ലാസില്‍ 57,435 ആണ്‍കുട്ടികളും, 54,856 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,12,291 പേരും, 7ാം ക്ലാസില്‍ 42,547 ആണ്‍കുട്ടികളും, 44,366 പെണ്‍കുട്ടികളുമുള്‍പ്പെടെ 86,913 പേരും, 10ാം ക്ലാസില്‍ 15,573 ആണ്‍കുട്ടികളും, 17,272 പെണ്‍കുട്ടികളുമുള്‍പ്പെടെ 32,845 പേരും പരീക്ഷയെഴുതും. പ്ലസ്ടു ക്ലാസില്‍ 2,141 ആണ്‍കുട്ടികളും 2,437 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,578 പേരും പൊതുപരീക്ഷക്കിരിക്കുന്നുണ്ട്.
അഞ്ചാം ക്ലാസില്‍ 67 സെന്ററുകളും, ഏഴാം ക്ലാസില്‍ 111 സെന്ററുകളും, പത്താം ക്ലാസില്‍ 121 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 66 സെന്ററുകളും ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,476 കുട്ടികളും വര്‍ധിച്ചിട്ടുണ്ട്.
പരീക്ഷാ മേല്‍നോട്ടത്തിന് 137 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും 9,441 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായിരുന്നു പൊതുപരീക്ഷ. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.എച്ച്. കോട്ടപ്പുഴ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  7 days ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  7 days ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  7 days ago
No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  7 days ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  7 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  7 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  7 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  7 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  7 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  7 days ago