'പ്രകടന പത്രിക കര്‍ണാടകയിലെ ജനങ്ങളുടെ മന് കി ബാത്'- രാഹുല്‍ഗാന്ധി
മംഗളൂരു: കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കര്‍ണാടകയിലെ ജനങ്ങളുടെ മന് കി ബാത്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി മംഗളൂരുവില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സംസ്ഥാനത്തിലെ ഒരോ ഘടകത്തിലും സന്ദര്‍ശിച്ച ശേഷമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഞങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. അവരുടെ ആവശ്യങ്ങള്‍ അന്വേഷിച്ചു. അത് പ്രകടനപത്രികയില്‍ ഉള്‍പെടുത്തി- രാഹുല്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ പറഞ്ഞ കാര്യങ്ങളില്‍ 95 ശതമാനവും നടപ്പിലാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിന്റെ ആവര്‍ത്തനം തന്നെയായിരിക്കും ഈ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.
റെഡ്ഡി സഹോദരങ്ങളുടെ താത്പര്യവും, അഴിമതി ഒളിഞ്ഞിരിക്കുന്നതുമായിരിക്കും ബി.ജെ.പി പ്രകടന പത്രികയെന്ന് അദ്ദേഹം ആരോപിച്ചു. അതില്‍ നിറഞ്ഞിരിക്കുന്നത് ആര്.എസ്.എസ് അജണ്ടയാവും. അവര്‍ കരുതുന്നത് അതാണ് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് യോജിച്ചതെന്നാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."