ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സകാത്ത് ഉത്തമ മാര്‍ഗം: പ്രൊഫ. താരിഖ് മന്‍സൂര്‍
കൊച്ചി: ബൈത്തുസ്സക്കാത്ത് കേരള സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സിന് കൊച്ചിയില്‍ തുടക്കമായി. അലിഗഡ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. താരിഖ് മന്‍സൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സകാത്ത് കേവലം ദാനമോ സഹാനുഭൂതിയോ അല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിലെ അസന്തുലിതാവസ്ഥയ്ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗമാണ് സകാത്ത്. ദാരിദ്ര്യം ലഘൂകരിക്കാനും ഭിക്ഷാടനം അവസാനിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സകാത്തിലൂടെ കഴിയുമെന്നും താരിഖ് മന്‍സൂര്‍ ചൂണ്ടിക്കാട്ടി.
എം. ഐ അബ്ദുല്‍ അസീസ് അധ്യക്ഷനായി. എം. ഐ ഷാനവാസ് എം.പി, അബ്ദുല്‍ ഖാദിര്‍ അബ്ദുറഹ്മാന് ബുഖാരി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ദീപക് അസ്വാനി, സി. പി ജോണ്‍, ടി. ആരിഫലി, ഡോ. പി. കെ അബ്ദുള്‍ അസീസ്, ഒ. അബ്ദുറഹ്മാന്, എച്ച്. അബ്ദുറഖീബ്, ടി. പി എം ഇബ്രാഹിംഖാന്‍, വി. കെ അലി, സി. എച്ച് അബ്ദുറഹീം, പി. മുജീബ് റഹ്മാന് സംസാരിച്ചു. ഇന്നും നാളെയും ലേമെറിഡിയന്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ നൂറോളം പ്രാസംഗികര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."