HOME
DETAILS

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

  
Web Desk
September 23, 2024 | 3:30 PM

Israeli airstrikes on Hezbollah strongholds in Lebanon 182 killed 727 injured

ബെയ്റൂട്ട്: ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഒക്ടോബർ 7 ന് ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അതിർത്തി കടന്നുള്ള ഏറ്റവും മാരകമായ ആക്രമണമാണിത്. നിരവധി ഹിസ്ബുല്ല കേന്ദ്രങ്ങളിലായി ഡസൻ കണക്കിന് ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. അതേസമയം വടക്കൻ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും പ്രത്യാക്രമണം നടത്തി. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രാഈൽ -ലബനൻ അതിർത്തിയിൽ ഒരു വർഷത്തിനിടെ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണ് തിങ്കളാഴ്‌ച നടന്നത്. ലോക രാഷ്ട്രങ്ങൾ ഇസ്രാഈലിനോടും ഹിസ്ബുല്ലയോടും യുദ്ധത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ചതിന് പിന്നാലെയാണ്ഇസ്രാഈലിന്റെ ഭാഗത്ത് നിന്ന് മാരകമായ ആക്രമണമുണ്ടായത്. തെക്കൻ ലബനൻ ഗ്രാമമായ സാവ്‌താർ, ബെക്കാ താഴ്വര, പുരാതന നഗരമായ ബാൽബെക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അരമണിക്കുറിനുള്ളിൽ 80ലധികം വ്യോമാക്രമണങ്ങളാണ് ലബനനിലേക്ക് ഇസ്രായേൽ നടത്തിയത്.

അതേസമയം ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്‌ഥലങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രാഈൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ സൈന്യം വരും ദിവസങ്ങളിൽ ആക്രമണം വർധിപ്പിക്കാനാണ് നീക്കമെന്നും ഹഗാരി പറഞ്ഞു. നിലവിൽ ലെബനനിലെ തെക്ക്, കിഴക്ക് ഭാഗങ്ങളും തലസ്ഥാന നഗരമായ ബെയ്റൂട്ടിൻ്റെ തെക്കൻ മേഖലയുമാണ് ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായി ഇസ്രയേൽ കണക്കാക്കുന്നത്. ലെബനൻ മറ്റൊരു ഗാസയായി മാറുമെന്ന് ന്യുയോർക്കിൽ വച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക ജനറൽ അസംബ്ലിക്ക് മുന്നോടിയായി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാനം പുനഃസ്‌ഥാപിക്കാനായി ഇരുപക്ഷത്തോടും വെടിനിർത്തലിന് ആഹ്വാനം ചെയ്തെങ്കിലും നടപ്പിലായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  15 minutes ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  an hour ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  an hour ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  an hour ago
No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  2 hours ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  2 hours ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  3 hours ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  3 hours ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  3 hours ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  3 hours ago