HOME
DETAILS

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

  
Web Desk
September 23, 2024 | 3:40 PM

Indian doctors couples granted with saudi citizenship

റിയാദ്: ഇന്ത്യക്കാർക്ക് വീണ്ടും പൗരത്വം നൽകി ആദരിച്ച് സഊദി അറേബ്യ. ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്കാണ് ഒടുവിൽ പൗരത്വം നൽകിയത്. റിയാദിലെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയായ ഡോ: ഷിറീൻ റാഷിദ് കബീർ, കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ കൺസൽട്ടൻറ് എമർജൻസി ഡെപ്യുട്ടി ചെയർമാനായിരുന്ന ഡോ: ഷമീം അഹമ്മദ് ഭട്ട് എന്നിവരെയാണ് സഊദി പൗരത്വം നൽകി ആദിച്ചത്. സേവന മികവ് കണക്കിലെടുത്താണ് ദമ്പതികൾക്ക് അപൂർവ നേട്ടം നൽകി ആദരിച്ചത്.

2012-ലാണ് ഡോ: ഷിറീൻ ആദ്യമായി സഊദിയിലെത്തുന്നത്. ജമ്മുകാശ്‌മീരിൽ ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കുടുംബങ്ങളാണ് ഇരുവരുടേതും. സൗജ്യന്യ ചികിത്സയും മരുന്നും ഉൾപ്പടെ നിർധനരായവരെ സാഹായിക്കുന്ന ഒട്ടനവധി പദ്ധതികൾക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ ഡോ. ഷമീം ഇപ്പോഴും നേതൃത്വം കൊടുക്കുന്നുണ്ട്. 

നേരത്തെ, ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സ്ഥാപനമായ നൂൺ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിൻ ഇസ്ഹാഖ് ബിൻ മുഹമ്മദ് ആലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പ്രഫസറും മതപണ്ഡിതനുമായ മാഹിർ അബ്ദുൽറഹീം ഖോജ എന്നിവരാണ് പൗരത്വം നേടിയ ഇന്ത്യക്കാർ. വിഷൻ 2030യുടെ ഭാഗമായി വിവിധ മേഖലകളിൽ വിദഗ്ധരായ ഒട്ടേറെ പേർക്ക് സഊദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെര്‍ത്തിൽ ഇന്ത്യക്ക് പാളി; ഒന്നാം ഏകദിനത്തിൽ ഓസീസിന് 7 വിക്കറ്റ് ജയം

Cricket
  •  9 days ago
No Image

പെണ്‍കുട്ടികളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ അനുവദിക്കരുത്, അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം: വിവാദ പരാമര്‍ശവുമായി പ്രഗ്യസിങ് താക്കൂര്‍

National
  •  9 days ago
No Image

തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍ 

National
  •  9 days ago
No Image

വരും ദിവസങ്ങളില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  9 days ago
No Image

ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്

Kerala
  •  9 days ago
No Image

കൊല്ലം കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി; 700 ലധികം അംഗങ്ങള്‍ രാജിവെച്ചെന്ന് നേതാക്കള്‍

Kerala
  •  9 days ago
No Image

മലപ്പുറത്ത് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: നിയമനടപടിയുമായി കുടുംബം; സ്കൂൾ അധികൃതരോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ

Kerala
  •  9 days ago
No Image

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന് 

National
  •  9 days ago
No Image

തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു

Kerala
  •  9 days ago
No Image

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ

Kerala
  •  9 days ago