HOME
DETAILS
MAL
ബ്രസീല്‍ ഫുട്ബോള്‍ തലവന്‍ ആജീവനാന്ത വിലക്ക്
backup
April 27 2018 | 19:04 PM
സൂറിച്ച്: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് തലവന്‍ മാര്‍ക്കോ പോളോ ഡെല്‍ നെരോയ്ക്ക് ആജീവനാന്ത വിലക്ക്. ആഗോള സംഘടനയായ ഫിഫയാണ് നെരോയെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയത്. അഴിമതിയും കോഴ വാങ്ങലും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ബ്രസീല്‍ തലവനെതിരേ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫിഫയുടെ നടപടി. വിലക്കിനൊപ്പം 835,880 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."