കാലിക്കറ്റില്‍ മൂല്യനിര്‍ണയ വേതനം ലഭിക്കാത്തവരുടെ സംഗമം ഇന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ പരീക്ഷാ മൂല്യനിര്‍ണയ വേതനം കിട്ടാത്തവരുടെ സംഗമം ഇന്ന് യൂനിവേഴ്‌സിറ്റി ഇ.എം.എസ് ചെയറില്‍ വെച്ച് നടക്കും.
സെല്‍ഫ്-ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. സര്‍വകലാശാലക്ക് കീഴിലുള്ള മിക്ക സ്വാശ്രയ കോളജ് അധ്യാപകര്‍ക്കും നാലും അഞ്ചും തവണത്തെ വേതനം കുടിശ്ശിക ഉണ്ട്. അതിനാല്‍ കഴിഞ്ഞ വര്‍ഷം മിക്ക പരീക്ഷാ ക്യാംപുകളും മുടങ്ങിയിട്ടുണ്ടായിരുന്നു. പരീക്ഷാ ഫലങ്ങളും വൈകിയാണ് പ്രസിദ്ധീകരിച്ചിരുന്നത്.
ഫീസിനത്തില്‍ ഭീമമായ സംഖ്യ വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചടുക്കാറുണ്ടങ്കിലും ഈയിനത്തില്‍ ചിലവഴിക്കാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. മെയ് മൂന്നാം തീയതി മുതല്‍ അഞ്ചു ജില്ലകളിലായി മൂല്യനിര്‍ണയ ക്യാംപ് വീണ്ടും ആരംഭിക്കാനിരിക്കുകയാണ്. ഈ അവധിക്കാലത്ത് രണ്ട് മാസത്തെ ശമ്പളം ലാഭിക്കുന്നതിന് മാനേജ്‌മെന്റ് മിക്ക അധ്യാപകരെയും പിരിച്ച് വിട്ടിട്ടുണ്ട്. പിരിച്ചുവിട്ട അധ്യാപകര്‍ക്കാണ് മൂല്യനിര്‍ണയ ക്യാംപില്‍ പങ്കടുക്കണമെന്ന നിര്‍ബന്ധ ഉത്തരവ് യൂനിവേഴ്‌സിറ്റി നല്‍കിയിരിക്കുന്നത്.
ഇത്തരം പിരിച്ചുവിടല്‍ ഒഴിവാക്കണമെന്ന് നിരന്തരം സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ല. ഈ സ്ഥിതിയില്‍ ഇനിയും ക്യാംപില്‍ പങ്കടുക്കണമോയെന്ന് ഇന്നത്തെ കണ്‍വന്‍ഷനില്‍ തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഗമം സംഘടനാ സംസ്ഥാന ട്രഷറര്‍ ഡോ. ജോസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."