നവീന ചിന്താഗതിക്കാര്‍ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ തയാറാകണം: സമസ്ത സമ്മേളനം
അരീക്കോട്: വഹാബിസത്തിന്റെ വളര്‍ത്തു കേന്ദ്രമായ സഊദി ഭരണ കേന്ദ്രങ്ങള്‍ തന്നെ വഹാബീ വളര്‍ച്ചയില്‍ സാമ്രാജ്യത്വ പങ്ക് തുറന്നു സമ്മതിച്ച പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ നവീന ചിന്താഗതിക്കാര്‍ തയാറാകണമെന്ന് അരീക്കോട്ട് നടന്ന ഏറനാട് മണ്ഡലം സമസ്ത ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാചകചര്യയും സലഫികളുടെ മാര്‍ഗവും വികലമായി ചിത്രീകരിച്ചു മുസ്‌ലിം ലോകത്ത് ഭിന്നത സൃഷ്ടിക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുകയാണ് മത പരിഷ്‌കരണവാദികളുടെ ചെയ്തികളെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
എം.പി മുസ്തഫല്‍ ഫൈസി തിരൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എ റഹ്മാന്‍ ഫൈസി അധ്യക്ഷനായി.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
സി.എം കുട്ടി സഖാഫി വെള്ളേരി, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, എന്‍.വി മുഹമ്മദ് ബാഖവി, പി.എം.എസ് തങ്ങള്‍ ഫൈസി തുവ്വൂര്‍, റഷീദ് ദാരിമി പൂവത്തിക്കല്‍, ഷൗക്കത്തലി ദാരിമി വടക്കുമുറി, എം.സുല്‍ഫീക്കര്‍ അരീക്കോട്, ടി.ടി അബ്ദുറഹ്മാന്‍ മദനി ചെങ്ങര, മുജീബ് ബാഖവി തുവ്വക്കാട്, എ.പി റഷീദ് വാഫി കാവനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."