പങ്കാളിത്ത പെന്ഷന്: സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം- പി. ഉബൈദുല്ല
മലപ്പുറം: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുന്ന വിഷയത്തില്‍ വഞ്ചനാപരമായ നിലപാട് തിരുത്താനും പ്രകടനപത്രികയില്‍ ജീവനക്കാര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു.
കോഴിക്കോട്ട് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) സംസ്ഥാന സമ്മേളനത്തോടനുബസിച്ച് സമ്മേളനഗരിയിലേക്കുള്ള പതാകജാഥക്ക് തുടക്കം കുറിച്ച് ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് ജലീലിന് പതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണം, ക്ഷാമബത്ത അനുവദിക്കല്‍ തുടങ്ങി എല്ലാ മേഖലകളിലും സര്‍ക്കാര്‍ ജീവനക്കാരോട് ചിറ്റമ്മനയം പുലര്‍ത്തുന്നു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥാ വൈസ് ക്യാപ്റ്റന്‍ ആമിര്‍ കോഡൂര്‍ അധ്യക്ഷനായി.
മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല, വി. മുസ്തഫ, പി.കെ ബാവ, ജാഥാ വൈസ് ക്യാപ്റ്റന്‍ എം.എ മുഹമ്മദലി, കെ. അബ്ദുല്‍ ബഷീര്‍, വി.പി സമീര്‍ വി.പി, ഹമീദ് കുന്നുമ്മല്‍, എന്‍.കെ അഹമ്മദ്, എ.കെ ഷരീഫ്, സലിം ആലിക്കല്‍, സി. ലക്ഷ്മണന്, യു.പി വാഹിദ്, ഇ.സി നൂറുദ്ദീന്‍, മാട്ടി മുഹമ്മദ്, സലിം മാസ്റ്റര്‍, പി. മുഹമ്മദ് അസ്ലഹ്, സാദിഖലി വെള്ളില, സി.പി റിയാസ്, സി. ഷരീഫ്, ഫൈറൂസ് കോഡൂര്‍, സി.പി ആബിദ്, മുഹമ്മദ് മുഹ്യുദ്ദീന്‍, കെ. മുഹമ്മദ്, സില്‍ജി അബ്ദുല്ല, ഉമ്മര്‍ സി.പി, അഷ്റഫ് നെല്ലിക്കുത്ത്, സയ്യിദ് അരിമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."