HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിനി സൗജന്യ ചികിത്സയും ഇന്‍ഷുറന്‍സും

  
backup
April 28 2018 | 05:04 AM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-21

 

മലപ്പുറം: സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 16,000 ഓളം പേര്‍. പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ, അപകടമരണത്തിന് രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ, ബയോമെട്രിക് കാര്‍ഡ് മുഖേന പണരഹിതമായി ആശുപത്രി സേവനങ്ങള്‍ തുടങ്ങിയവ നല്‍കുന്നതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ആവാസ് പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍നിന്നും പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കും. ജില്ലയിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് തൊഴില്‍ വകുപ്പ്.
വേതന സുരക്ഷ പദ്ധതിയില്‍ ജില്ലയില്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തത് 617 സ്ഥാപനങ്ങളാണ്. അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന വിവിധ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പു വരുത്താനും സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം ബാങ്ക് വഴി നല്‍കുന്നതിനുമുള്ള പദ്ധതിയാണിത്. നിലവില്‍ 7,773 ജീവനക്കാര്‍ക്ക് ഇതുപ്രകാരം അക്കൗണ്ട് വഴി ശമ്പളം നല്‍കുന്നുണ്ട്.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍എസ്.ബി.വൈ) പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നല്‍കിയത് 29 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്. പദ്ധതിയില്‍ 2017-18 വര്‍ഷത്തില്‍ 3,35,696 കുടുംബങ്ങളും 2018-19 വര്‍ഷാരംഭത്തില്‍ 3,55,841 കുടുംബങ്ങളുമാണ് ജില്ലയില്‍ നിന്നും ചേര്‍ന്നത്. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 30,000 രൂപയുടെ സൗജന്യ ചികിത്സയും 60 വയസ്സ് കഴിഞ്ഞ ഓരോ അംഗത്തിനും 30,000 രൂപയുടെ അധിക ചികിത്സയും കൂടാതെ കാന്‍സര്‍, വൃക്ക, ന്യൂറോ, അപകട ട്രോമാ കെയര്‍ മുതലായ അസുഖങ്ങള്‍ക്ക് 70,000 രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭിക്കുക.
കൂലിവേലയ്ക്കിടെ പരുക്കേറ്റ് ജോലിചെയ്യാന്‍ കഴിയാത്തവര്‍ക്ക് 50,000 രൂപയുടെയും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയുടെയും ധനസഹായവും വകുപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 39 തൊഴിലാളികള്‍ക്കായി 22 ലക്ഷം രൂപയുടെ സഹായ തൊഴില്‍ വകുപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago