HOME
DETAILS

പരിശ്രമത്തിനൊടുവില്‍ അവര്‍ വിജയ തീരമണഞ്ഞു

  
backup
April 28 2018 | 08:04 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5

 

'ക്ഷമ വേണം, തോറ്റാലും പിന്മാറരുത് '

 


'ക്ഷമ വേണം... തോറ്റാലും പിന്‍മാറരുത്.. രണ്ടു തവണ പ്രിലിമിനറിയില്‍ പരാജയം നുണഞ്ഞപ്പോള്‍ അതായിരുന്നു വിജയത്തിനു പിന്നിലെ എന്റെ ഊര്‍ജം.
ജോലിയോടൊപ്പം തന്നെയാണ് പരീക്ഷയ്ക്കായി പരിശീലിച്ചത്. മൂന്നാം തവണ എഴുതിയപ്പോള്‍ മെയിന്‍ പരീക്ഷ വിജയിെച്ചങ്കിലും ഇത്ര റാങ്ക് പ്രതീക്ഷിച്ചില്ലായിരുന്നു' സിവില്‍ സര്‍വിസില്‍ 26-ാം റാങ്ക് നേടിയ ബേപ്പൂര്‍ സ്വദേശി എസ്. അഞ്ജലി തന്റെ സന്തോഷം പങ്കുവച്ചത് വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ്.
ബംഗളൂരു ഡെലോയിറ്റ് ഡിജിറ്റല്‍ എന്ന കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന അഞ്ജലിയെയും പ്രതീക്ഷിച്ച് പിതാവ് കെ.പി സുരേന്ദ്രനാഥും അമ്മ എ. ദേവിയും അനിയത്തി അപര്‍ണയും ബേപ്പൂരിലെ ചിത്രാഞ്ജലി വീട്ടില്‍ കാത്തിരിക്കുകയാണ്.
കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സില്‍ ബി.ടെക് നേടിയ ശേഷം കാംപസ് സെലക്ഷനിലൂടെയാണ് ബംഗളൂരുവിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അവിടെ വച്ച് ഏഴാം തരത്തില്‍ മനസില്‍ മൊട്ടിട്ട ആ സ്വപ്നത്തിനായി പ്രയത്‌നിക്കുകയായിരുന്നു. രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ ജോലി. ശേഷം പുലര്‍ച്ചെ നാലു വരെ പഠനം. ശേഷമാണ് ഉറക്കം.
ഇടക്കാലത്ത് തിരുവനന്തപുരം എന്‍ലൈറ്റ് അക്കാദമിയിലെ മഹേഷ്‌കുമാര്‍, കെ.ബി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി നേടിയാണ് അവസാന ഘട്ടത്തില്‍ പഠിച്ചത്. ദിവസവും പത്രങ്ങള്‍ വായിക്കുന്ന ശീലമുണ്ടായിരുന്നു. കൂടാതെ മെയിന്‍ പരീക്ഷയ്ക്ക് എഴുതിപ്പഠിച്ചു. ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ ജോലി ചെയ്യാനാണ് താല്‍പര്യം.

 

'പൂവണിഞ്ഞത്, അഞ്ചുവര്‍ഷത്തെ സ്വപ്നം'


ഏകാഗ്രതയോടെയുള്ള ചിട്ടയായ പഠനമാണ് എനിക്ക് സിവില്‍ സര്‍വിസ് നേടാന്‍ സഹായിച്ചത്. 693-ാം റാങ്ക് നേടിയ തിരുവള്ളൂര്‍ സ്വദേശി ശാഹിദ് ടി കോമത്ത് (ശാഹിദ് തിരുവള്ളൂര്‍) ഇത് പറയുമ്പോള്‍ വാക്കുകള്‍ക്കൊപ്പം സന്തോഷവും അലയടിക്കുന്നുണ്ടായിരുന്നു. അഞ്ചുവര്‍ഷമായി ഈ സ്വപ്നത്തിനായി പരിശ്രമിക്കുന്നു. കാപ്പാട് ഖാസി കുഞ്ഞിഹസന്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നിന്ന് ഹസനി (മുതവ്വല്‍) ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നേടി. ബിരുദത്തിന് ശേഷം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച് ഡല്‍ഹിയില്‍ പരിശീലനം നടത്തി. അധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്കളും തന്ന പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്ന് ശാഹിദ് പറയുന്നു. പഠന സമയത്ത് മറ്റ് കാര്യങ്ങളിലൊന്നും ഇടപെടാതെയാണ് പരിശീലിച്ചത്. ഹൈദാരാബാദ് മൗലാന അബ്ദുല്‍ കലാം ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയിലെ പരിശീലന കേന്ദ്രത്തിലെ റീഡിങ് റൂമില്‍ നിസ്‌കാരം, ഭക്ഷണം, പഠനം എന്നതാണ് പരിശീലന രീതി. പരിശീലന സമയത്ത് സോഷ്യല്‍ മീഡിയയയും ഫോണും ഒഴിവാക്കിയിരുന്നു.
കഠിന പരിശീലനം തന്നെയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ശാഹിദ് സുപ്രഭാതത്തോട് പറഞ്ഞു. സുപ്രഭാതം പുറത്തിറക്കിയ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്മരണികയുടെ സബ് എഡിറ്റര്‍, ചന്ദ്രിക ദിനപത്രം സബ് എഡിറ്റര്‍, വയനാട് കൂളിവയല്‍ സയിന്‍ സ്‌കില്‍ സെന്ററിലെ റിസോഴ്‌സ് പേഴ്‌സന്‍, കണ്ണൂര്‍ പാപ്പിനിശേരി കല്ലായിക്കല്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ നിരവധി ലേഖനമെഴുതുന്ന ശാഹിദ് 'എനിക്കല്ല ഭ്രാന്ത് ലോകത്തിനാണ്' എന്ന നോവലും എഴുതിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  3 months ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  3 months ago
No Image

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

uae
  •  3 months ago
No Image

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന്‍ വിനയന്‍

Kerala
  •  3 months ago
No Image

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

uae
  •  3 months ago