HOME
DETAILS

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

  
Abishek
September 12 2024 | 15:09 PM

Subhada Murder Case Accused to be Brought to Alappuzha Tomorrow for Further Investigation

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളുമായി പൊലിസ് സംഘം കേരളത്തിലേക്ക്. കര്‍ണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതികളായ മാത്യുസിനെയും ശര്‍മിളയെയും പിടികൂടിയത്. പ്രതികളെ നാളെ ആലപ്പുഴയില്‍ എത്തിക്കും.

കടവന്ത്ര സ്വദേശിയായ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. മണിപ്പാലില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപെടാനുള്ള യാത്രായിലാണ് പ്രതികള്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം നാടുവിട്ട ശര്‍മിളയെയും മാത്യൂസിനെയും തേടി കഴിഞ്ഞ ദിവസം ഉഡുപ്പിയിലെത്തിയ പൊലിസ് സംഘം നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്. ശര്‍മിള പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലിസ് ഇവര്‍ പണം പിന്‍വലിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിലുണ്ടെന്ന് സ്ഥിരീകരിച്ചത്. 

പ്രതികളുമായി ആലപ്പുഴയിലേക്ക് തിരിച്ച പ്രത്യേക അന്വേഷണസംഘം, ആലപ്പുഴയില്‍ എത്തിച്ച ശേഷം പ്രതികളെ വിശദമായി ചോദ്യം ചെയ്യും. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം സങ്കീര്‍ണമായിരുന്നു. സുഭദ്രക്ക് ക്രൂരമര്‍ദ്ദനം ഏറ്റതായി പോസ്റ്റുമോട്ടത്തില്‍ പ്രാഥമിക വിവരമുണ്ടെങ്കിലും മരണകാരണം വ്യക്തമല്ല. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. സുഭദ്രയുടെ സ്വര്‍ണം കവരുക മാത്രമായിരുന്നോ പ്രതികളുടെ ലക്ഷ്യമെന്ന് അന്വേഷണസംഘം അന്വേഷിക്കും.

The police are set to bring the accused in the Subhada murder case to Alappuzha tomorrow for further investigation. This development comes as part of the ongoing efforts to unravel the truth behind the shocking crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  9 days ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  10 days ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  10 days ago
No Image

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

Cricket
  •  10 days ago
No Image

ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍ 

uae
  •  10 days ago
No Image

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

Kerala
  •  10 days ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

Cricket
  •  10 days ago
No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  10 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  10 days ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  10 days ago