ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
ദുബൈ:ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ കസ്‌റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാൻ സാധിക്കും.
വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്‌തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാൻ ഐ ഡിക്ലയർ സംവിധാനത്തിലൂടെ കഴിയും.ഐ ഡിക്ലയർ സംവിധാനത്തിലൂടെ വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനും സമയം ലാഭിക്കാനും സാധിക്കും.ഈ സംവിധാനത്തിലൂടെ കള്ളക്കടത്തും തടയാം.
യാത്രക്കാർക്കായി സ്‌മാർട്ട് മൊബൈൽ ഡിക്ലറേഷൻ നടപ്പിലാക്കുന്ന മേഖലയിലെ ആദ്യത്തെ കസ്‌റ്റംസ് ആയി ദുബൈ കസ്‌റ്റംസ് ഐ ഡിക്ലയർ സംവിധാനത്തിലൂടെ മാറി. വർഷത്തിൽ റെക്കോർഡ് യാത്രക്കാരെ വന്നെത്തുന്ന തിരക്കേറിയ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ എളുപ്പമാക്കാനും ഇതിലൂടെ സാധിക്കും. കസ്റ്റംസ് ഇൻസ്പെക്‌ടർമാർ ഇനി യാത്രിക്കർക്കായി വേണ്ടി ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതില്ല. സ്‌മാർട് ഫോണിലൂടെ ഐ ഡിക്ലയർ ചെയ്യുന്ന യാത്രക്കാർക്ക് ലഭിക്കുന്ന ബാർ കോഡ് സ്കാൻ ചെയ്താൽ വിവരങ്ങൾ ലഭിക്കും. ഇതോടെ തടസ്സമില്ലാതെ നടപടികൾ വേഗം പൂർത്തികരിച്ച് പുറത്തിറങ്ങാൻ സാധിക്കും.
വ്യാപാരത്തിന്റെയും ടൂറിസത്തിൻ്റെയും ആഗോള കേന്ദ്രമാക്കി ദുബൈയെ മാറ്റുന്നതിൻ്റെ ഭാഗമായാണ് നടപടി നടപ്പാക്കുന്നത്. ദുബൈയുടെപ്രവേശന കവാടങ്ങൾ സംരക്ഷിക്കുന്നതിനും നിരോധിത, നിയന്ത്രിത, വ്യാജ ഉൽപന്നങ്ങളിൽനിന്ന് സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."