HOME
DETAILS

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

  
September 12, 2024 | 1:59 PM

initiative to promote academic achievement GDRFA officials visited the schools

ദുബൈ: 2024-25 അധ്യയന വർഷത്തിന്റെ ആദ്യആഴ്ചകളിൽ ജനറൽ ഡയരക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ‌ി(ജി.ഡി.ആർ. എഫ്.എ)ലെ ഉദ്യോഗസ്ഥർ ദുബൈയിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. വ്യത്യസ്ത സമൂഹങ്ങളുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്താനും വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം.
 
അൽ ശുറൂഖ് കിൻഡർ ഗാർട്ടൻ, ഡിസംബർ സെക്കൻഡ് സ്കൂൾ, അൽ സആദ സ്കൂൾ, ഹിസ് ബിൻത് അൽ മുർ സ്കൂൾ, ദുബൈ സെൻ്റർ ഫോർ പിപ്പിൾ ഓഫ്‌ ഡിറ്റർമിനേഷൻ തുടങ്ങിയ സ്കൂളുകളിൽ ആയിരുന്നു ആദ്യ ആഴ്ചയിലെ സന്ദർശനങ്ങൾ. രണ്ടാമത്തെ ആഴ്ചയിൽ അൽ അഹ്ലിയ ചാരിറ്റബിൾ സ്കൂൾ, കാർമൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലും സന്ദർശിച്ചു. 

സന്ദർശന വേളയിൽ, ജി.ഡി. ആർ.എഫ്.എ.ദുബൈയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവർ കുട്ടികളെ സ്വാഗതം ചെയ്യുകയും അവർക്കായി സമ്മാനങ്ങൾ, അനുസ്മരണ ഉപഹാരങ്ങൾ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഇതിലൂടെ 3,800ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുകയും വിദ്യാഭ്യാസ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് പകരുകയും ചെയ്തു.

 ഈ സംരംഭത്തിൻറെ പ്രയോജനം 4,000 കുട്ടികളിലേക്ക് എത്തിക്കാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. ജി.ഡി. ആർ.എഫ്.എ അവരുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് മാത്രമല്ല, ഇതര സമൂഹത്തിലേക്കും സാമൂഹികപ്രതിബദ്ധതയുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യാപിപ്പിക്കുകയാണ്. ബോധവൽകരണവും സാമൂഹിക സംരംഭങ്ങളും ജി. ഡി.ആർ.എഫ്.എ ദുബൈയുടെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരെ കുട്ടികൾ ആവേശത്തോടെയും സന്തോഷത്തോടെയും സ്വീക രിക്കുകയും, പുതിയ അധ്യയന വർഷം ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും തുടക്കമിടാൻ ഈ സന്ദർശനം കുട്ടികളിൽപ്രചോദനമാവുകയും ചെയ്തു. ഈ സംരംഭത്തിന് മാനേജ്‌മെന്റും രക്ഷിതാക്കളും ആശംസകൾ അർപ്പിക്കുകയും, പുതിയ തലമുറയെ പരിപാലിക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയു ടെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  a day ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  a day ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  a day ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a day ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  a day ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  a day ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  a day ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  a day ago