HOME
DETAILS

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

  
September 12, 2024 | 2:26 PM

Valve World Expo from December 3

ദുബൈ:പതിമൂന്നാമത് വാൾവ് വേൾഡ് രാജ്യാന്തര വ്യാപാര മേളയും സമ്മേളനവും ഈ വർഷം ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെ ജർമനിയിലെ ഡ്യൂസൽഡോർ ഫിൽ നടക്കുമെന്ന് സംഘാടകരായ മെസ്സ് ഡ്യൂസൽഡോർഫ് അധികൃതർ ദുബൈയിൽ പ്രഖ്യാപന ചടങ്ങിൽ അറിയിച്ചു. 429 അന്താരാഷ്ട്ര സ്ഥാപനങ്ങളും 91 ജർമൻ കമ്പനികളും പങ്കെടുക്കും.

ഊർജ കാര്യക്ഷമതക്കും പരിസ്ഥിതി സംരക്ഷണത്തിനുമുപയോഗിക്കുന്ന സ്മാർട്ട് വാൾവ് സിസ്റ്റമടക്കമുള്ള വൻ ഉൽപന്ന ശ്രേണിയാണ് പ്രദർശനത്തിലുണ്ടാവുക. ആഗോള ഊർജ പരിവർത്തന മേഖലയിലെയും നിർമാണ വ്യവസായം, ജല-മലിനജല മാനേജ്മെന്റ്, കപ്പൽ നിർമാണ- മറൈൻ-ഫാർമ-കെമിക്കൽ- പെട്രോ കെമിക്കൽ-എണ്ണ വാതക, ഇന്ധന രംഗങ്ങളിലെയും ഇന്നൊവേഷനുകളും സൊല്യൂഷനുകളും അവതരിപ്പിക്കും. ഇറ്റലി, യുകെ, സ്പെയിൻ, തുർക്കി എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും; ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, താ യ‌്വാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള നിരവധി കമ്പനികൾ സാന്നിധ്യമറിയിക്കും.

അതിനിടെ, അടുത്ത 5 മു തൽ 7 വരെയുള്ള വർഷങ്ങ ളിൽ മിഡിൽ ഈസ്റ്റിലെ വാൾ വ് വിപണി 5 ബില്യൻ ഡോളറിലെത്തും. നിലവിലെ 2.5 ബില്യൻ ഡോളറിൽ നിന്നാകും ഈ വളർച്ച. മേഖലയിലെ അതിവേഗത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം കൊണ്ടാണിത് സാധ്യമാവുകയെന്നും 6 ശതമാനത്തിലധികം വരുന്ന സി.എ.ജി.ആർ വളർച്ചയാണിതെന്നും ഈ രംഗത്തെ വിദഗ്‌ധർ വിലയിരുത്തുന്നു. ലോകത്തിലെ ഏറ്റവും ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ വാൾവ് വിപണി മിഡിൽ ഈസ്റ്റാണെന്ന് ഈ രംഗത്തെ ലോ കോത്തര ഷോയുടെ സംഘാടകരായ മെസ്സ് ഡ്യൂസൽ ഡോർഫ് ഗ്ലോബൽ പോർട്ട്ഫോളിയോ ഡയരക്ടർ ഫ്രഡറിക് ജോർജ് കെഹ്റർ പറഞ്ഞു. 

ഈ മേഖലയിലെ ഏറ്റവും വലിയ ഉപഭോക്താവ് എണ്ണ-വാതക വിപണിയാണ്. മിഡിൽ ഈസ്റ്റിലെ വാട്ടർ ഡീസാലിനേഷൻ ട്രീറ്റ്മെൻറ്, പവർ ജനറേഷൻ മേഖലയിൽ അഭൂതപൂർവമായ വളർച്ച ദൃശ്യമാണ്.സഊദി അറേബ്യയും യു.എ.ഇയും ഈജിപ്തും പ്രധാന സ്വാധീന ശക്തികളാണെന്ന് ഗ്ലോബൽ മാർക്കറ്റ്സ് ഇൻഡെക്സ് (ജി.എം.ഐ)വ്യക്തമാക്കുന്നു.

22.4% മാർക്കറ്റ് ഷെയറുമായി സഊദി അറേബ്യ 2023 ൽ വിപണിയിൽ മേധാവിത്വം നേടി.2032 വരെ-സി.എ.ജി.ആർ 6.6% ശതമാനമായി തുടരും. 6%വുമായി യു .എ.ഇ തൊട്ട് താഴെയുണ്ട് മാർട്ട്& മാർക്കറ്റ്സ് റിപ്പോർട്ട് പ്രകാരം, ആഗോള വാൾവ് വ്യവസായ വിപണി 2023ലെ 80.4 ബില്യൻ ഡോളറിൽ നിന്നും 2028ൽ 99.8 ബില്യൻ ഡോളറായി മാറും. മോർഡോർ ഇൻ്റ്റലിജൻസ് നിരീക്ഷണമനുസരിച്ച് 2029ൽ ഏഷ്യാ-പസഫിക്കിലൂട നീളം ഇൻഡസ്ട്രിയൽ വാൾവുകളുടെ മാർക്കറ്റ് സൈസ് 29.8 ബില്യൻ ഡോളറാകും. അടിസ്ഥാന സൗകര്യ മേഖലയിൽ വൻ നിക്ഷേപത്തോടെ ഇന്ത്യ യും ചൈനയും മുഖ്യ സ്വാധീന രാജ്യങ്ങളാകുമെന്നും വിലയിരുത്തപ്പെടുന്നു. ജീൻ ജോഷ്വയും (വെരിഫെ യർ) പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  23 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  23 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  23 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  23 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  23 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  23 days ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  23 days ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  23 days ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  23 days ago
No Image

വാട്‌സ്ആപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ; കുനാൽ ഷായെ ആഗോള മേധാവിയാക്കി മെറ്റ

International
  •  23 days ago