HOME
DETAILS

കപ്പല്‍ പിടിച്ചെടുത്ത ഇറാന്‍ സൈന്യം പെരുമാറിയത് മാന്യമായി:ആന്‍ ടെസ

  
April 18 2024 | 16:04 PM


ഇസ്‌റാഈലി ബന്ധമുള്ള കപ്പല്‍ പിടിച്ചെടുത്ത ഇറാന്‍ സൈന്യം മാന്യമായാണ് തങ്ങളോട് പെരുമാറിയതെന്ന് ആന്‍ ടെസ. ഉടന്‍ തന്നെ തിരികെ ജോലിയിലേക്ക് പ്രവേശിക്കുമെന്നും ആന്‍ ടെസ കൂട്ടിച്ചേര്‍ത്തു.മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഇപ്പോള്‍ സംഭവിച്ചതെല്ലാം ജീവിതത്തിന്റെ ഓരോ അനുഭവങ്ങളാണെന്നും ആന്‍ ടെസ പറഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന നാലു മലയാളികള്‍ ഉള്‍പ്പെടെ 25 പേരില്‍ ആന്‍ മാത്രമാണ് മോചിതയായത്. ബാക്കിയുള്ളവരുടെ മോചനം ഉടന്‍ സാധ്യമാകും എന്ന് പ്രതീക്ഷിക്കുന്നതായും ആന്‍ ടെസ പ്രതികരിച്ചു.

ഇന്ന് വൈകീട്ടാണ് ആന്‍ ടെസ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ സ്വീകരിച്ചത്. മറ്റ് ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ടി ശ്രമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.പരിശീലനത്തിന്റെ ഭാഗമായി ഒമ്പതുമാസം മുമ്പാണ് ആന്‍ ടെസ എം.എസ്.സി ഏരിസ് എന്ന കപ്പലില്‍ കയറിയത്. ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച ആന്‍ കുടുംബവുമായി സംസാരിച്ചിരുന്നു. ആന്‍ ടെസ ഉള്‍പ്പടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മാനന്തവാടി സ്വദേശി പി വി ധനേഷ്, പാലക്കാട് സ്വദേശി എസ് സുമേഷ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ് എന്നിവരാണ് കപ്പില്‍ കുടുങ്ങിയ മറ്റ് മലയാളികള്‍. ഇസ്‌റാഈലുമായുള്ള  സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ഇറാന്‍ കമാന്‍ഡോകള്‍ ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago