പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഋഷിരാജ് സിങ് എക്സൈസ് കമ്മിഷണര്‍
തിരുവനന്തപുരം: പൊലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജയില്‍ വകുപ്പ് മേധാവിയായിരുന്ന ഋഷിരാജ് സിങിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പിയായി നിയമിച്ചു. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പിയായിരുന്ന ശ്രീലേഖയാണ് പുതിയ ഇന്റലിജന്‍സ് എ.ഡി.ജി.പി.
എ.ഡി.ജി.പി. എ ഹേമചന്ദ്രനാണ് പുതിയ ഫയര്‍ഫോഴ്സ് മേധാവി. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് മടങ്ങിയെത്തിയ സുദേഷ് കുമാറിനെ ഉത്തരമേഖല എ.ഡി.ജി.പിയായി നിയമിച്ചു. എ.ഡി.ജി.പി അനില്‍കാന്താണ് പുതിയ ജയില്‍ വകുപ്പ് മേധാവി. രാജേഷ് ദിവാനെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പിയായി നിയമിച്ചു. നിഥിന് അഗര്‍വാളാണ് പുതിയ ആംഡ് പൊലിസ് വിഭാഗം എ.ഡി.ജി.പി.
തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ ബീഫ് നിരോധിച്ച് വിവാദം സൃഷ്ടിച്ച ഐ.ജി സുരോഷ് രാജ് പുരോഹിതിനെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജിയായി നിയമിച്ചു. ഇ. ജെ ജയരാജിനെ മനുഷ്യാവകാശ കമ്മിഷനില്‍ ഐ.ജിയായി മാറ്റി നിയമിച്ചു. ടി.ജെ ജോസാണ് പുതിയ പ്രോട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ഐ.ജി. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്താണ് പുതിയ എറണാകുളം റെയ്ഞ്ച് ഐ.ജി. തൃശൂര്‍ റെയ്ഞ്ച് ഐ.ജി മഹിപാല്‍ യാദവിനെ ട്രെയിനിംഗ് വിഭാഗത്തിലേക്ക് മാറ്റി. പി. വിജയനെ ട്രെയിനിംഗ് വിഭാഗം ഡി.ഐ.ജിയായി നിയമിച്ചു.
എസ് പി തലത്തിലും വ്യാപകമായ അഴിച്ചുപണിയാണ് ആഭ്യന്തര വകുപ്പ് നടത്തിയിരിക്കുന്നത്. എ അക്ബറാണ് ആലപ്പുഴ എസ് പി. കണ്ണൂര്‍ എസ്.പിയായി ഗോറി സഞ്ചയ്കുമാറിനെ നിയമിച്ചു. എ.വി ജോര്‍ജ്ജ് -ഇടുക്കി, ദേബേഷ് കുമാര്‍ ബെഹ്റ -മലപ്പുറം , ആര് നിശാന്തിനി- തൃശ്ശൂര്‍ റൂറല്‍, എന്‍.രാമചന്ദ്രന് -കോട്ടയം, സതീഷ് ബിനോയ് -കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍, എന്‍ വിജയകുമാര്‍ -കോഴിക്കോട് റൂറല്‍, തോംസണ്‍ ജോസ് -കസര്‍കോട്, എ ശ്രീനിവാസ് -പാലക്കാട്, കെ കാര്‍ത്തിക് -വയനാട്, എ ഹരിശങ്കര്‍ -പത്തനംതിട്ട, ജെ ഹിമേന്ദ്രനാഥിനെ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."