വാര്‍ത്ത അടിസ്ഥാനരഹിതം: സംവിധായകന്‍
കൊച്ചി: താന്‍ സംവിധാനം ചെയ്യുന്ന മുഖപടങ്ങള്‍ എന്ന സിനിമയില്‍ നിന്നും ജിഷ വധക്കേസിലെ പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ള തസ്ലികിനെ ഒഴിവാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ അജിന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തസ്ലികിനെ മാറ്റുന്നതിനെക്കുറിച്ചുള്ള യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ല. നിലവില്‍ അഭിനയിക്കുന്ന സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നു പറഞ്ഞു കഴിഞ്ഞ ദിവസം തസ്ലിക് തെന്നയാണ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിട്ടത്.
പ്രചരിച്ച ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തസ്ലികുമായി സംസാരിച്ച് കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കിയിരുന്നു.
പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് സ്ഥലങ്ങള്‍ കാണാന്‍ പോകേണ്ടിവന്നതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
അത്തരത്തിലുണ്ടായ കമ്മ്യൂണിക്കേഷന്‍ ഗ്യാപിനെ തസ്ലിക് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.
ശ്രീമൂലനഗരം സ്വദേശിയായ തസ്ലീക്ക് ഇപ്പോള്‍ ആലുവ തുരുത്തിലാണ് താമസിക്കുന്നത്. പറവൂരിലെ ഒരു തുണിക്കടില്‍ സെയില്‍സ് മാനായി ജോലി ചെയ്യുന്ന തസ്ലിക് ഇതിനുമുമ്പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."