അവശ്യസാധനങ്ങളുടെ വില വര്‍ധന, വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കും
പട്ടാമ്പി: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വ്രതാരംഭത്തിലുള്ള വിശ്വാസികള്‍ക്ക് തിരിച്ചടിയാകും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യ സാധനങ്ങളുടെയെല്ലാം വില കുത്തനെ ഉയര്‍ന്നത് സാധാരണക്കാരന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്.
നോമ്പ് തുറക്ക് ആവശ്യമായ പലവ്യജ്ഞന സാധനങ്ങള്‍ മുതല്‍ ഈത്തപ്പഴം വരെ വില വര്ധനവില്പ്പെടുന്നു. അതിനുപുറമെ നോമ്പ് തുറ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഫ്രൂട്ട് സാധനങ്ങള്‍ക്കും വില വര്‍ധന നേരത്തെ തന്നെ ഉള്ളതിനാല്‍ ഈ വര്‍ഷത്തെ നോമ്പ്തുറ വിശ്വാസികള്‍ക്ക് സാമ്പത്തിക ചെലവ് കൂടുന്നതിന് ഇടയാക്കും.
പച്ചക്കറികള്‍ക്കും ഇതെ അവസ്ഥ നിലനില്‍ക്കുന്നത് കൊണ്ട് വ്രതാരംഭത്തില്‍ തന്നെ വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കുന്ന തരത്തിലുള്ള വിലവര്‍ധനക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."