HOME
DETAILS
MAL
കലാഭവന്‍ മണിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു
backup
June 07 2016 | 22:06 PM
ചാലക്കുടി: കലാഭവന്‍ മണിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു. ശ്രീ കലാഭവന്‍ മണി ദേവസ്ഥാനം എന്ന പേരിലാണ് തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളിയില്‍ ക്ഷേത്രമുയരുന്നത്. ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിനുപിന്നില്‍.
ജൂലൈ പകുതിയോടെ നിര്‍മാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണിവര്‍. നാട്ടുകാരുടെ സഹായത്തോടെ കുറഞ്ഞ വിലയ്ക്കു നാലു സെന്റ് സ്ഥലം വാങ്ങിയാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ഏകദേശം ഏഴു ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇവിടെ അഞ്ചടി ഉയരമുള്ള കരിങ്കല്ലില്‍ തീര്‍ത്ത പ്രതിമ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."