അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണയിതര വരുമാനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ സഊദി അബ്ദുസ്സലാം കൂടരഞ്ഞി
ദമാം: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണയിതര വരുമാനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ സഊദി അറേബ്യ ലക്ഷ്യമിടുന്നു. ഇതിനായി വ്യത്യസ്ത മാര്‍ഗങ്ങളാണു വിവിധ സഊദി മന്ത്രാലയങ്ങള്‍ ആലോചിക്കുന്നത്. രാജ്യത്തിന്റെ എണ്ണയിതര വരുമാനം 2020ഓടെ 530 ബില്ല്യന്‍ ആയി ഉയര്‍ത്താനാണു രാജ്യ പരിവര്‍ത്തന പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുമേഖലയിലെ ശമ്പളം കുത്തനെ കുറക്കാനും പദ്ധതി തയാറാക്കിവരുന്നുണ്ട്.
നാഷനല്‍ ട്രാന്‍സ്‌ഫോമേഷന്‍ പ്ലാന്‍(എന്‍.ടി.പി) എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്കു കീഴില്‍ 500 പ്രൊജക്ടുകളാണു തയാറാകുന്നത്. സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച 'വിഷന്‍ 2030'ന്റെ ചുവടുപിടിച്ചാണ് 270 ബില്ല്യന്‍ റിയാലിന്റെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സഊദിയില്‍ വര്‍ധിക്കുന്ന ജനസംഖ്യക്കനുസരിച്ച് എണ്ണയിതര വരുമാനം ഉയര്‍ത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. 2014 മുതല്‍ ക്രൂഡ് ഓയില്‍ മേഖലയില്‍ നേരിടുന്ന ഇടിവ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിയിടുമെന്ന മുന്‍കരുതലിലാണ് എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകളിലേക്ക് സഊദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് വാറ്റ് സമ്പ്രദായവും നടപ്പാക്കുന്നുണ്ട്. 2020ഓടെ പൊതുമേഖലാ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ആനുപാതികമായി 45 ശതമാനത്തില്‍ നിന്ന് 40ലേക്കു കുറയ്ക്കാനാണു പദ്ധതി. കൂടാതെ വൈദ്യുതി, വെള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കി 200 ബില്ല്യന്‍ റിയാല്‍ ലാഭിക്കാനും ആലോചനയുണ്ട്.
അതേസമയം, എണ്ണ വിപണി കൈവിടാതിരിക്കാന്‍ നിലവിലെ പ്രതിദിന എണ്ണ ഉല്‍പാദന ശേഷിയായ 12.5 മില്ല്യന്‍ ബാരല്‍ നിലനിര്‍ത്താനും പ്രതിദിന ഗ്യാസ് ഉല്‍പാദന ശേഷി 12 സ്റ്റാന്‍ഡേഡ് ബില്ല്യന്‍ ക്യൂബിക് ഫീറ്റില്‍ നിന്ന് 17.8 ബില്ല്യനായി ഉയര്‍ത്താനും ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."