HOME
DETAILS
MAL
മൃഗസംരക്ഷണ സേവനം 24 മണിക്കൂറും ലഭ്യമാക്കണം:
backup
June 07 2016 | 23:06 PM
മന്ത്രി കെ. രാജുതിരുവനന്തപുരം: മൃഗസംരക്ഷണസേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ. കെ. രാജു. മൃഗസംരക്ഷണവകുപ്പു ഡയറക്ടറേറ്റ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്താന്‍ നടപടി സ്വീകരിക്കും. ആറ് മാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥരുടെ അവലോകനയോഗം വിളിച്ചുചേര്‍ക്കണമെന്നും എല്ലാ താലൂക്ക് ആശുപത്രികളിലും പേ വിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി, വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."