HOME
DETAILS
MAL
അനധികൃത സ്വത്ത്: ജയക്കെതിരായ ഹരജിയില്‍ വെള്ളിയാഴ്ച വിധി
backup
June 07 2016 | 23:06 PM
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ നടപടിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നത് സുപ്രിംകോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
കേസില്‍ കൂടുതല്‍ വാദംകേള്ക്കേണ്ടതുണ്ടെന്നു ജസ്റ്റിസുമാരായ പി.സി ഘോഷും അമിതവ് റോയിയും അടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണു നടപടി. കേസില്‍ കര്‍ണാടക സര്‍ക്കാരിനോടു കൂടുതല്‍ പ്രതികരണം തേടി സുപ്രിംകോടതി നോട്ടീസയച്ചിട്ടുണ്ട്.
രണ്ടുദിവസത്തിനുള്ളില്‍ മറുപടി അറിയിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."