HOME
DETAILS
MAL
പിങ്ക് പന്തുപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ മത്സരം ഈ മാസം
backup
June 08 2016 | 00:06 AM
ന്യൂഡല്‍ഹി: പിങ്ക് പന്തുപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ക്രിക്കറ്റ് മത്സരത്തിനു കൊല്‍ക്കത്ത ഈഡന് ഗാര്ഡന് വേദിയാകുമെന്നു റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെ പ്രാദേശിക ടൂര്‍ണമെന്റായ സൂപ്പര്‍ ലീഗിലെ ചതുര്‍ദിന ഫൈനല്‍ മത്സരമാണ് ഈ മാസം 17 മുതല്‍ 20 വരെ നടത്താനായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആസ്ത്രേലിയയില്‍ പിങ്ക് പന്തുപയോഗിച്ചുള്ള പകല്‍- രാത്രി മത്സരം അരങ്ങേറിയിരുന്നു. പൊതുവേ പോസിറ്റീവായ പ്രതികരണമാണ് ഇതിനു ലഭിച്ചത്. നേരത്തെ ബി.സി.സി.ഐ സങ്കേതിക കമ്മിറ്റി ദുലീപ് ട്രോഫി പിങ്ക് പന്തുപയോഗിച്ച് നടത്തണമെന്നു നിര്‍ദേശിച്ചിരുന്നു. കളിക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും ഇത്തരം നീക്കങ്ങളെന്നു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."