കാളത്തോട്-പൂത്തോട്ട റൂട്ടില്‍ ബോട്ട് സര്‍വീസ് തുടങ്ങാന്‍ ഉത്തരവായി
പൂച്ചാക്കല്‍: പെരുമ്പളം കാളത്തോട്-പൂത്തോട്ട റൂട്ടില്‍ പുതിയ ബോട്ട് സര്‍വീസ് തുടങ്ങാന്‍ ഹൈക്കോടതി ഉത്തരവ്. പെരുമ്പളം മട്ടവേലില്‍ ഹരികൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഒരു മാസത്തിനുള്ളില്‍ പുതിയ ബോട്ട് സര്‍വീസ് തുടങ്ങുന്നതിനു ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം പെരുമ്പളത്ത് ബോട്ട് സര്‍വീസ് മുടക്കവും യാത്രാ ക്ലേശവും പതിവാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ബോട്ട് തകരാറിലായാല്‍ പകരം ഉപയോഗിക്കുന്നതിന് അനുവദിച്ച ബോട്ടും തകരാറിലാണ്.
പെരുമ്പളം ദ്വീപ് നിവാസികള്‍ ബോട്ട് ഇല്ലാതെ ദുരിതം പേറുന്നത് പതിവായ കാഴ്ചയാണ്. ജോലി സ്ഥലങ്ങളിലേക്ക് കൃത്യസമയത്ത് എത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. ബോട്ട് സര്‍വീസ് നിലയ്ക്കുന്ന സമയത്ത് വഞ്ചിയിലാണ് യാത്ര. ധാരാളം ആളുകളെ കയറ്റി വഞ്ചിയിലുള്ള യാത്ര വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.
ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസ് മുടക്കം പതിവായതിനെ തുടര്‍ന്ന് പെരുമ്പളം ദ്വീപ് നിവാസികള്‍ പാണാവള്ളി ബോട്ട് സ്റ്റേഷന്‍ ഓഫിസ് പല തവണ ഉപരോധിച്ചിരുന്നു.
സമരങ്ങള്‍ക്ക് ഒടുവില്‍ അനുവധിച്ച് കിട്ടിയ സ്‌പെയര്‍ ബോട്ട് തകരാറാകുന്നും പതിവായി. പെരുമ്പളത്തെ ജനങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാന്‍ ബോട്ട് സര്‍വീസ് മാത്രമാണ് ഏക ആശ്രയം.
പതിവായി പലരും വൈകി ജോലിക്കെത്തുന്ന സംഭവങ്ങളില്‍ ജോലി നഷ്ടപെടല്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു.
വിദ്യാര്‍ഥികളും വ്യാപാരികളും ബോട്ട് മുടക്കത്തെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."