HOME
DETAILS
MAL
ബയോമെട്രിക് കാര്‍ഡ് അപേക്ഷ 30 നകം നല്‍കണം
backup
June 08 2016 | 06:06 AM
ആലപ്പുഴ: ബയോമെട്രിക് കാര്‍ഡുകള്‍ ഇതുവരെ ലഭിക്കാത്ത മത്സ്യത്തൊഴിലാളികള്‍ കാര്‍ഡിനായി അപേക്ഷഫോറം സമര്‍പ്പിക്കണം.
അതത് മത്സ്യഗ്രാമങ്ങളിലെ ഫണ്ട് ബോര്‍ഡ് ഓഫീസുകളിലും, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലും, മത്സ്യഭവനുകളിലും, മത്സ്യവകുപ്പ്, മത്സ്യഫെഡ് ജില്ലാ ഓഫീസിലും അപേക്ഷഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 30ന് വൈകിട്ട് അഞ്ചിനകം അതത് ഫിഷറീസ് ഓഫീസുകളില്‍ എത്തിക്കണം. അപേക്ഷ നല്‍കുന്നതിനുള്ള അവസരം ഇനിയുണ്ടാകില്ല. തീര സുരക്ഷയുടെ ഭാഗമായി ബയോമെട്രിക് ഐ.ഡി കാര്‍ഡുകള്‍ എല്ലാ മത്സ്യത്തൊഴിലാളികളും നിര്‍ബന്ധമായും കൈവശം വയ്ക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."