കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറുടെ കുറവ് രോഗികളെ വലക്കുന്നു
ആനക്കര: കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറുടെ കുറവ് രോഗികളെ വലക്കുന്നു. കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ആരോഗ്യകേന്ദ്രമാണ് കുമരനെല്ലൂരിലേത്. ദിനേന മുന്നൂറോളം രോഗികളാണ് ചികിത്സതേടിയെത്തുന്നത്. എന്നാല്‍ ഇവരെ പരിശോധിക്കാന്‍ ഒരുമെഡിക്കല്‍ ഓഫിസര്‍ മാത്രം. അതുതന്നെ വേണ്ടപോലെ ചികിത്സയും കിട്ടുന്നില്ല. തിരക്കുമൂലം രോഗവിവരവും ചികിത്സയും വിശദമായരീതിയില്‍ ലഭിക്കുന്നില്ലന്നതിനാല്‍ രോഗികളില്‍ ഏറെ വേദനയുണ്ടാക്കുന്നു. മെഡിക്കല്‍ ഓഫിസര്‍ മറ്റു ഓഫീഷ്യല്‍ കാര്യത്തിലേക്ക് തിരിഞ്ഞാല്‍ വിരലിലെണ്ണാവുന്നദിവസം മാത്രമെ ചികിത്സയുള്ളൂ. മറ്റുജീവനക്കാരുടെ കുറവുകള്‍ ഏറെകുറെ പരിഹരിച്ചിട്ടുണ്ടങ്കിലും ഫീല്‍ഡ് സ്റ്റാഫിന്റെ രണ്ട് ഒഴിവ് കൂടിയുണ്ട്. നേരത്തെ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡോക്ടറെകൂടി നിയോഗിച്ചിരുന്നങ്കിലുംഅദ്ദേഹത്തിന്റെ കാലാവധി തീര്‍ന്നിരിക്കുകയാണ്. കപ്പൂര്‍ പഞ്ചായത്തിലെ മാത്രമല്ല സമീപ ജില്ലകളിലെകൂടി രോഗികള്‍ക്ക് ഗുണകരമാണ് കുമരനെല്ലൂരിലെ ഈ ആഥുരാലയം. നേരത്തെ പഞ്ചായത്ത് അധീനതയില്‍ ആശുപത്രിയുടെ വികസനത്തിനും സംരക്ഷണത്തിനും പ്രത്യേകകമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നങ്കിലും പുതിയ കമ്മിറ്റി രൂപവല്‍ക്കരിക്കാത്തത് പ്രവര്‍ത്തനകാര്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എടപ്പാള്‍, കൂറ്റനാട്, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദീര്‍ഘദൂരം സഞ്ചരിച്ചാണ് സ്വകാര്യ ആശുപത്രികളിലെങ്കിലും എത്തി താല്‍കാലിക ശമനം കണ്ടെത്തുന്നത്. നിര്‍ദ്ധനരായ രോഗികള്‍ക്കിത് കടുത്ത ഭാരമാണ് ചുമത്തപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."