സമഗ്ര ആരോഗ്യ നയം പ്രഖ്യാപിക്കും: മന്ത്രി കെ.കെ. ഷൈലജ
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയുടെ ഘടനാപരവും ആരോഗ്യകരവുമായ പുരോഗതിയ്ക്കായി സമഗ്രമായ ആരോഗ്യ നയം പ്രഖ്യാപിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവി ചര്‍ച്ച ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയെ പൊളിച്ചെഴുതണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ജനങ്ങളേയും ഇഹെല്‍ത്തിന്റെ ഭാഗമാക്കും. ഗ്രാമത്തിലെ സബ് സെന്ററുകളിലൂടെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ചാര്‍ട്ട് തയ്യാറാക്കി ഇലക്ട്രോണിക് മീഡിയയിലാക്കും. ഇതോടൊപ്പം സമഗ്ര ആരോഗ്യ പദ്ധതിയും നടപ്പിലാക്കും.നിലവിലുള്ള മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പുതിയ ഗവര്‍മെന്റിന്റെ നയം രൂപീകരിക്കുന്നതിന് സമിനാര്‍ സഹായകരമാകുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടേയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നീ 3 മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇതിന്റെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മെഡിക്കല്‍ കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, ഡോ. സന്തോഷ് കുമാര്‍ എസ്. എസ്., ഡോ. ഷര്‍മ്മദ് എം.എസ്., കെ.എസ്.എസ്.പി പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ജിബിന്‍ ജയിംസ്, കെ.ജി.ഒ.എ. ഡോ. ജോബി ജോണ്‍, എന്‍.ജി.ഒ. യൂണിയന്‍ സി.എന്‍. ഹേമലത ദേവി, കെ.എം.പി.ജി.എ. ഡോ. ജതിന്‍ പുറവന്‍കര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."