മഴയെത്തി; വരുംദിനങ്ങളില്‍ കാലവര്‍ഷം കനക്കും
തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരക്കെ പെയ്ത മഴ തലസ്ഥാനത്തും ജനജീവിതത്തെ ബാധിച്ചു.
നഗരത്തിലെ റോഡുകളില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂളുകളിലെത്താനും തിരികെ പോകാനും വിദ്യാര്‍ഥികള്‍ ഏറെ പണിപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി മഴ പെയ്യാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായി.മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ഓടകളില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നഗരസഭ നടപടികളെടുത്തിരുന്നു. ഇത്്് ഒരു പരിധി വരെ ആശ്വാസമായി. ചെറിയ മഴയില്‍ പോലും വെള്ളക്കെട്ടുണ്ടാകുന്ന തമ്പാനൂര്‍ ബസ്്് സ്റ്റാന്റ്്് എസ്.എസ്് കോവില്‍റോഡ്്് തുടങ്ങിയ ഭാഗങ്ങളില്‍ സാധാരണ പോലെയുള്ള മാര്‍ഗതടസ്സങ്ങള്‍ ഉണ്ടായില്ല.
എന്നാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴ ശക്തമായി പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നാളെയോടു കൂടി മഴയ്‌ക്കൊപ്പം കാറ്റും രാത്രിയിലും അതിരാവിലെയും ശക്തമായ ഇടിമിന്നലുമുണ്ടാകാന്‍ സാധ്യതയുണ്ട്്്്്.ഇതിനിടെ വലിയതുറയില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടായി. കടല്‍ത്തീരത്തെ വീടുകളിലേയ്ക്കു തിരയടിച്ചു കയറി.ജനങ്ങള്‍ സഹായം അഭ്യര്‍ഥിച്ചിട്ടും അധികൃതര്‍ സഹായത്തിനെത്തിയില്ലെന്ന് ആരോപണമുണ്ട്.ഗ്രാമീണ മേഖലകളില്‍ മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന്്് പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്്് 15.8 സെ.മി മഴയാണ് രേഖപ്പെടുത്തിയത്്്. ഇന്നലെ പെയ്ത മഴ 20 സെന്റീമീറ്റര്‍ കടക്കുമെന്ന്്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളോടൊപ്പം തിരുവനന്തപുരത്തും വെള്ളിയാഴ്ച രാവിലെ വരെ ഇടവിട്ടിടവിട്ട് മഴ ലഭിക്കും.
തെക്കു പടിഞ്ഞാറന്‍ കാറ്റ്് അനുകൂലമായതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും.
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തിന്റെ അളവില്‍ ഗണ്യമായ കുറവ് വന്നിരുന്നു. താരതമ്യേന തിരുവനന്തപുരം ജില്ലയിലായിരുന്നു കൂടുതല്‍ മഴ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."