HOME
DETAILS
MAL
കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകി
backup
June 08 2016 | 08:06 AM
വിഴിഞ്ഞം: കനത്ത മഴയില്‍ വിഴിഞ്ഞത്ത് രണ്ടിടത്ത് മരങ്ങള്‍ കടപുഴകി.
ഗംഗയാര്‍ തോടിനു കുറുകെ മരം വീണ് ഒഴുക്കുനിലച്ചത് സമീപപ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനിടയാക്കി. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സമീപത്തുള്ള വീട്ടുവളപ്പിലെ മതില് തകര്‍ത്താണ് മരം തോടിനു കുറുകെ വീണത്. ഫയര്‍ഫോഴ്സ് എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്ത് മരം മുറിച്ചുമാറ്റി. വെള്ളത്തിന്റെ ഒഴുക്ക് പഴയ പടിയായതോടെയാണ് പ്രദേശത്തെ വെള്ളക്കെട്ട് ഭീഷണി ഒഴിവായത്.വൈകിട്ട് മൂന്നരയോടെ പെരിങ്ങമ്മലവവ്വാമൂല റോഡില്‍ തെറ്റിവിള ജങ്ഷനില്‍ റോഡിലേക്ക് മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗത തടസം നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."