സഊദിയില്‍ തീവ്രവാദ കേസില്‍ ഒരു മാസത്തിനിടെ നാല് ഇന്ത്യക്കാരടക്കം നൂറുപേര് പിടിയില്‍
ദമ്മാം: സഊദിയില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ത്യക്കാരടക്കം നൂറോളം പേര് പൊലിസ് പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇന്ത്യയടക്കം പന്ത്രണ്ട് രാജ്യങ്ങളില്‍നിന്നുള്ള വരെയാണ് കഴിഞ്ഞ മെയ് മാസത്തില്‍ മാത്രമായി സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്.
വിവിധ തീവ്രവാദ കേസുകളില്‍ സുരക്ഷാ സേന തിരഞ്ഞുകൊണ്ടിരിക്കുന്നവരും തീവ്രവാദ കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കപ്പെട്ടവരുമാണ് പിടിക്കപ്പെട്ട ആളുകളെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പിടിക്കപ്പെട്ടവരില്‍ 60 പേര് സ്വദേശി പൗരന്മാരാണ്. കൂടാതെ ഇരുപത് യമന്‍ പൗരന്മാര്, അഞ്ചു സിറിയക്കാര്‍, നാലു ഇന്ത്യക്കാര്‍, ഈജിപ്ത്, പാകിസ്ഥാന് പൗരന്മാരായ ഓരോ ആളുകള്‍, കാനഡ, അഫ്ഗാനിസ്ഥാന്, ചാഡ്, എതോപ്യ ,ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാര് എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്.
കനേഡിയന്‍ പൗരന്മാരില് ഇതാദ്യമായാണ് തീവ്രവാദ കേസില്‍ സഊദിയില്‍ പിടിയിലാകുന്നത്. കഴിഞ്ഞ മാസം 26നു പിടികൂടിയ ഇയാളെ കൂടുതല്‍ തെളിവുകള്‍ക്കായി ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഒന്‍പത് അമേരിക്കന്‍ പൗരന്മാരും നാലു ബ്രിട്ടീഷ് പൗരന്മാരും തീവ്രവാദ കേസില്‍ പിടികൂടി അന്വേഷണം നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."