അധ്യാപക പുനര്‍വിന്യാസം: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കേണ്ടെന്ന് കെ.സി.ബി.സി
കൊച്ചി: അധ്യാപക പുനര്‍വിന്യാസം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ രംഗത്ത്. മാനേജ്‌മെന്റുകളുമായി ആലോചിക്കാതെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഏകപക്ഷീയമായ നടപടികളുമായി സഹകരിക്കേണ്ടെന്ന് കൊച്ചിയില്‍ നടക്കുന്ന കെ.സി.ബി.സിയുടെ മണ്‍സൂണ്‍കാല സമ്മേളനം തീരുമാനിച്ചു. മാനേജര്‍മാരോട് ആലോചന നടത്താതെയും അനുവാദം കൂടാതെയും ഇതര മാനേജ്‌മെന്റിലെ അധികംവരുന്ന അധ്യാപകരെ ഏകപക്ഷീയമായി നിയമിക്കുന്നത് അംഗീകരിക്കേണ്ടെന്നും ഇപ്രകാരം നിയമിതരായി വരുന്ന അധ്യാപകരെ വിദ്യാലയങ്ങളില്‍ സ്വീകരിക്കേണ്ടതില്ലെന്നും കെ.സി.ബി.സി സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ ഒരു മാനേജ്‌മെന്റിലെ അധികംവരുന്ന അധ്യാപകരെ അതേ മാനേജ്‌മെന്റിലെ ഇതര വിദ്യാലയങ്ങളില്‍ നിയമിക്കണമെന്നായിരുന്നു ധാരണ. 2015 ഡിസംബര്‍ 17 ലെ ഹൈക്കോടതി വിധിയിലും ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്. ഇതിനു വിരുദ്ധമായി ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കേണ്ടെന്നുമാണ് കെ.സി.ബി.സി നിലപാട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസമേഖലയില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം സംബന്ധിച്ചും അധ്യാപക തസ്തിക നിര്‍ണയം സംബന്ധിച്ചും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ ഫലമായി 2016 ജനുവരിയില്‍ തസ്തിക നിര്‍ണയ ഉത്തരവിറങ്ങുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചകളിലെ ധാരണയ്ക്കു വിരുദ്ധമായാണ് അധ്യാപകരെ നിയമിക്കുന്നത്.
കെ.ഇ.ആര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശങ്ങളും 1972 ഡയരക്ട് പേമെന്റ് എഗ്രിമെന്റ് പ്രകാരമുള്ള ഉടമ്പടിയും ഏകപക്ഷീയമായി ലംഘിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടികള്‍ പിന്‍വലിക്കണമെന്നാണ് കെ.സി.ബി.സി ആവശ്യപ്പെടുന്നതെന്ന് വിദ്യാഭ്യാസ കമ്മിഷന്‍ സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി. കെ.സി.ബി.സിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെ നടത്തിയ പ്രതിഷേധത്തിന്റെയും സമ്മര്‍ദത്തിന്റെയും ഫലമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് നീങ്ങാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനാണ് കെ.സി.ബി.സിയുടെ തീരുമാനം.
2005-2006 കാലയളവിലെ അധ്യാപക നിയമനം 2010-11-ല്‍ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. അതുവരെയുള്ള സേവനകാലത്തെ ആനുകൂല്യങ്ങള്‍ പ്രൊവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കാമെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. അത് എത്രയുംവേഗം പാലിക്കണമന്നും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നു. 2011-12 കാലയളവില്‍ നിയമിതരായവര്‍ക്ക് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരും പൊതുവിദ്യാഭ്യാസ ഡയരക്ടറും ആവര്‍ത്തിച്ചു നല്‍കിയ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പാലിച്ചിട്ടില്ലാത്തതുകൊണ്ട് നൂറുകണക്കിന് അധ്യാപകര്‍ വേതനം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും കെ.സി.ബി.സി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."