സഊദി പരിവര്‍ത്തന പദ്ധതി: 2020 ഓടെ ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണം കുത്തനെ കൂട്ടാന്‍ മന്ത്രാലയം
മക്ക: കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച രാജ്യപരിവര്‍ത്തന പദ്ധതിയില്‍ 2020 ഒാടെ ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കാന്‍ തീരുമാനം.വിഷന്‍ 2030 ന്റെ ചുവട് പിടിച്ചു നീങ്ങുന്ന രാജ്യ പരിവര്‍ത്തന പദ്ധതിയില്‍ ഇത് കൂടാതെ നിരവധി പ്രഖ്യാപനങ്ങളാണ് നടന്നത്.
ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം 2020 ഓടെ 13 ശതമാനമായും ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷത്തില്‍ 30 ശതമാനമായും ഉയര്‍ത്താനാണ് പദ്ധതി ഒരുങ്ങുന്നത്. വിദേശികളും സ്വദേശികളും അടങ്ങുന്ന ഹാജിമാരുടെ എണ്ണം 2020ല്‍ 2.5 മില്യണ്‍ ആയി ഉയരും. കഴിഞ്ഞ തവണ 1.5 മില്യന്‍ തീര്‍ത്ഥാടകരെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് ഹാതിം അല്‍ ഖാദി പദ്ധതി വിശദീകരണ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കാന് പ്രത്യേക പദ്ധതികളും ഈ കാലയളവില്‍ ഉണ്ടാകും.
അതേ സമയം ഉംറ തീര്‍ത്ഥാടകര്‍ 2020ല്‍ 30 ശതമാനം വര്‍ദ്ധിച്ച് 15 മില്യണായി ഉയരുകയും ചെയ്യും. നിലവില്‍ കണക്കനുസരിച്ച് 6 മില്യന്‍ ഉംറ തീര്‍ത്ഥാടകരാണ് വര്‍ഷം തീര്‍ത്ഥാടനത്തിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."