മൊയ്തു മൗലവി അനുസ്മരണം
കോഴിക്കോട്: രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിച്ച തലമുറയിലെ അഗ്രഗാമിയായിരുന്നു ഇ മൊയ്തു മൗലവിയെന്ന് കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ ഡോ.ആര്‍ സുരേന്ദ്രന്‍.
ഇ. മൊയ്തു മൗലവിയുടെ ഇരുപത്തിയൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശാസ്ത്രവേദി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രവേദി ജില്ലാപ്രസിഡന്റ് പി.ഐ അജയന്‍ അദ്ധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, ഡോ.പി ശ്രീമാനുണ്ണി, വി.പി സനീബ് കുമാര്‍, എന്‍.കെ.ആര്‍ മോഹന്‍, അഷ്‌റഫ് ചേലാട്ട്, വിജയന്‍ ചേളന്നൂര്‍, കെ. കരുണാകരന്‍ നായര്‍, പാലാട്ട് മുഹമ്മദാലി, പി.എം കുട്ടിമാളു സംസാരിച്ചു.
കോഴിക്കോട്: ഇരുപതാം നൂറ്റാണ്ടിന്റെ അകവും പുറവും കണ്ട ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു മൊയ്തുമൗലവിയെന്ന് മുന്‍ മന്ത്രി അഡ്വ. പി ശങ്കരന്‍ അഭിപ്രായപ്പെട്ടു. സ്വന്തം സമുദായത്തില്‍നിന്നുപോലും എതിര്‍പ്പുണ്ടായിട്ടും കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍നിന്നുകൊണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം പോരാടിയെന്ന് ശങ്കരന്‍ പറഞ്ഞു.
മൊയ്തു മൗലവി ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫോറസ്ട്രി ബോര്‍ഡ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ അഡ്വ എം രാജന്‍ അധ്യക്ഷനായി. പുത്തൂര്‍മഠം ചന്ദ്രന്‍, ഡോ കെ മൊയ്തു, കെ.പി അബൂബക്കര്‍, ഇ.വി ഉസ്മാന്‍കോയ, കെ.വി ഗംഗാധരന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."