കാട്ടുതീ ബാധിച്ച സ്ഥലങ്ങളില്‍ മുളവല്‍ക്കരണം തുടങ്ങി
തോല്‍പ്പെട്ടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചില്‍ കാട്ടുതീ ബാധിച്ച സ്ഥലങ്ങളില്‍ മുളവല്‍ക്കരണം തുടങ്ങി. പദ്ധതി ജൂണ്‍ 25ന് അവസാനിക്കും. ബേഗൂരില്‍ ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്ഡന് പി. ധനേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കാട്ടിക്കുളം ഹയര്‍സെക്കന്ററി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മുളതൈ നട്ടു. പതിനയ്യായിരത്തോളം മുളതൈകള്‍ ഇരുപതോളം വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നടും. നാഷണല്‍ സര്‍വ്വീസ് സ്കീം, ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, ദേശിയ ഹരിതസേന, സ്റ്റുഡന്റ്സ് പോലീസ് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കൂടുതല്‍ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന വന്യജീവി സങ്കേതത്തില്‍ ജനകീയമായി സ്വാഭാവിക വനം തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. റെയിഞ്ച് ഓഫീസര്‍ എ.കെ ഗോപാലന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇ. ബൈജുനാഥ്, പി.വി. സഹദേവന്, സിജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."