രേഖകളുടെ ഏകീകരണം; ഡിജിറ്റലൈസേഷന്‍ വേഗത്തിലാക്കും
കല്‍പ്പറ്റ: ജില്ലയിലെ പട്ടിക വിഭാഗങ്ങളില്‍പെട്ട ആളുകളുടെ വിവിധ രേഖകളുടെ എകീകരണം സംബന്ധിച്ച് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.പട്ടിക വിഭാഗങ്ങളിലുള്‍പ്പെട്ടവരുടെ ജാതി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിവിധ രേഖകള്‍ സമയബന്ധിതമായി അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വയനാട് ഇ-ഡിസ്ട്രിക്റ്റ് ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും ഡിജിറ്റലാക്കാനുള്ള നടപടിക്രമങ്ങള്‍ യോഗം വിലയിരുത്തി. താലൂക്ക് തലത്തിലേക്കും തുടര്‍ന്ന് വില്ലേജ് ഓഫിസ് തലത്തിലേക്കും ഇ-ഓഫിസ് സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടി നെറ്റ്‌വര്‍ക്കും ആവശ്യമായ കംപ്യൂട്ടറുകളും ലഭ്യമാക്കും. നിലവില്‍ 80 ശതമാനം ഇടപാടുകള്‍ മാത്രമേ ഓണ്‍ലൈനിലൂടെ നടക്കുന്നുള്ളൂ. രേഖകള്‍ നല്‍കുന്നതിലെ സാങ്കേതിക തടസങ്ങളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. വില്ലേജ് ഓഫിസിലെത്തുന്ന അപേക്ഷകള്‍ ഇ-ഡിസട്രിക്റ്റിലൂടെ ഉടന്‍ താലൂക്ക് ഓഫിസിലെത്താനും അവിടെ നിന്നു കലക്ടറേറ്റിലെത്തി സേവനങ്ങള്‍ വേഗത്തിലാക്കാനും കഴിയണം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള സേവന നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സേവന നിരക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നത് ജില്ലാ ഇ-ഗവേണന്‍സ് സൈാസൈറ്റി പ്രൊജക്ട് മാനേജര്‍ ഉറപ്പുവരുത്തണം. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി. വാണിദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."