'ഉത്തര കൊറിയ ആണവായുധ-ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ പുനസ്ഥാപിക്കും''
പ്യോങ്യാങ്: ആണവായുധ-ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ പുനസ്ഥാപിക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ആണവായുധ നിരായുധീകരണ ചര്‍ചകള്‍ പുനരാരംഭിക്കുന്നതിനു തങ്ങള്‍ മുന്നോട്ടുവച്ച 2019 അവസാനം എന്ന സമയപരിധി യു.എസ് പാലിക്കാത്തതിനെത്തുടര്‍ന്നാണ് പുതുവര്‍ഷപ്പുലരിയില്‍ ഭീഷണിയുമായി കിം രംഗത്തെത്തിയത്. ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണ്. യു.എസിന്റെ നിലപാട് അനുസരിച്ചായിരിക്കും ആണവ പരീക്ഷണങ്ങള്‍ പുനസ്ഥാപിക്കുകയെന്നും കിം കൂട്ടിച്ചേത്തു. ഭീകര സംഘങ്ങള്‍ക്കു സമാനമായ ഡിമാന്റുകളാണ് യു.എസ് മുന്നോട്ടുവയ്ക്കുന്നത്. ദക്ഷിണകൊറിയയുമായുള്ള ആണവ പരീക്ഷണം തുടരുന്നു. ഉത്തര കൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ തയ്യാറാവുന്നില്ല. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിന് ഉത്തര കൊറിയ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണം മുഖവിലക്കെടുക്കുന്നില്ലെന്നും കെ.സിഎന്‍.എ വ്യക്തമാക്കി.
യു.എസ്-ഉത്തര കൊറിയ ചര്‍ചകളെത്തുടര്‍ന്ന് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഉത്തരകൊറിയക്കുമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ യു.എസ് തയ്യാറായിട്ടില്ല. ഉത്തരകൊറിയ പൂര്‍ണമായും ആണവായുധങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ഉപരോധം പിന്‍വലിക്കുകയുള്ളു എന്നാണ് യു.എസിന്റെ വാദം. 2018 ജൂണിലായിരുന്നു ഉത്തരകൊറിയ യു.എസ് ആണ നിരായുധീകരണ ചര്‍ച്ചകള്‍ തുടങ്ങിയത്. പിന്നീട് രണ്ടുതവണ കൂടി ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പുരോഗതി ഉണ്ടായിരുന്നില്ല. യു.എസ് ഏകപക്ഷീയ ഉപാധികളാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് ഉത്തര കൊറിയയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."