HOME
DETAILS

വെട്ടുകാട് കോണ്‍വെന്റിലെ മോഷണം: പ്രതികള്‍ പിടിയില്‍

  
backup
January 01, 2019 | 5:07 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2

തിരുവനന്തപുരം: വെട്ടുകാട് മിസ്റ്റിക്കല്‍ റോസ് കോണ്‍വെന്റില്‍ നിന്ന് 25000 രൂപ മോഷ്ടിച്ച കേസിലെ പ്രതികളെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തു. ബാലനഗര്‍ കോളനിയില്‍ താമസക്കാരായ കണ്ണാംതുറ സ്വദേശി ബോംബ് ജിതിന്‍ എന്ന് വിളിക്കുന്ന ജിതിന്‍, അനൂപ് ആന്റണി എന്നിവരെയാണ് വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 28ന് പുലര്‍ച്ചെ കോണ്‍വെന്റിലെ ഗ്രില്‍ പൊളിച്ചു അകത്തു കടന്ന പ്രതികള്‍ മോഷണം നടത്താന്‍ ശ്രമിക്കവെ ശബ്ദംകേട്ടു കോണ്‍വെന്റിലെ പുതിയ ജീവനക്കാരി ഉണര്‍ന്നെങ്കിലും പ്രതികള്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം അന്തേവാസികളുടെ ചെലവിനായി കരുതിയിരുന്ന 25000 രൂപയും വിലപിടിപ്പുള്ള ഒരു വാച്ചും ജീവനക്കാരിയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മാലയും കവര്‍ന്ന് രക്ഷപ്പെട്ടു. കൃത്യത്തിനു ശേഷം പാറശാല ഭാഗത്തു ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. ഇളങ്കോ ഐ.പി.എസിന്റെ നേതൃത്വത്തില്‍ വലിയതുറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബിജോയ് .എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ആശിഷ് എസ്.വി, അശോകന്‍ നായര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിനു, ജീത് കുമാര്‍, സാബു, അനീഷ് ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ അകപ്പെട്ടവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  3 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  3 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  3 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago