HOME
DETAILS

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

  
July 24, 2026 | 1:54 AM

Temperatures soar across Saudi Arabia reaching up to 50

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ ചൂട് തുടരുന്നതിനിടെ കിഴക്കന്‍ പ്രവിശ്യയില്‍ താപനില 49 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്കും വൈകുന്നേരത്തിനുമിടയിലുള്ള സമയങ്ങളിലാണ് ചൂട് ഏറ്റവും രൂക്ഷമാകാന്‍ സാധ്യതയുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

ദമ്മാം, ദഹ്‌റാന്‍ നഗരങ്ങള്‍ ഉള്‍പ്പെടെ ഖഫ്ജി, നൈരിയ, ഖരിയത്ത് അല്‍ ഉല്യ, ജുബൈല്‍, റാസ് തനൂറ, ഖതീഫ്, അല്‍ ഖോബര്‍, ബുഖൈഖ്, അല്‍ ഉദൈദ്, ദിബ്ലൂതന്‍, അല്‍ അഹ്‌സ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് മുന്നറിയിപ്പ് ബാധകമായിരിക്കുന്നത്.

ഈ പ്രദേശങ്ങളില്‍ പകല്‍ സമയത്ത് പുറത്തുള്ള ജോലികളിലും യാത്രകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം വൈകുന്നേരം വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കിഴക്കന്‍ പ്രവിശ്യയ്ക്ക് പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. അല്‍ അഹ്‌സയിലും വാദി ദവാസിറിലും 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തലസ്ഥാനമായ റിയാദിലും ഷറൂറയിലും താപനില 45 ഡിഗ്രി സെല്‍ഷ്യസിലെത്തി.

വേനല്‍ക്കാലത്തിന്റെ ഉച്ചസ്ഥായിയിലായതിനാല്‍ സൗദിയുടെ കിഴക്കന്‍, മധ്യ മേഖലകളില്‍ വരും ദിവസങ്ങളിലും സമാനമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ചൂട് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍, പ്രായമായവര്‍, ദീര്‍ഘകാല രോഗബാധിതര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

പുറത്തുള്ള നിര്‍മാണ തൊഴിലാളികളും മറ്റ് കഠിനാധ്വാന ജോലികളിലുള്ളവരും ജോലി സമയത്ത് ഇടവേളകള്‍ പാലിക്കുകയും ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുകയും വേണമെന്ന് ബന്ധപ്പെട്ട വകുപ്പുകളും നിര്‍ദേശിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനില മൂലം ഹീറ്റ് എക്‌സോഷന്‍, ഹീറ്റ് സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

English Summary: The National Center for Meteorology (NCM) on Thursday warned of a heatwave across the Eastern Province, with temperatures expected to reach 49–50°C. 
The warning covers the cities of Dammam and Dhahran, as well as the governorates of Khafji, Nairyah, Qaryat Al-Ulya, Jubail, Ras Tanura, Qatif, Khobar, Buqayq, Al-Udayd, Dhiblouten, Al-Ahsa, and their surrounding towns and administrative centers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

National
  •  6 hours ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  12 hours ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  12 hours ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  13 hours ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  13 hours ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  13 hours ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  14 hours ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  14 hours ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  14 hours ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  14 hours ago