HOME
DETAILS

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

  
Web Desk
July 23, 2026 | 2:59 PM

nobody can stop us says rahul gandhi police block mps bus

 

ന്യൂഡല്‍ഹി: സീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ എം.പിമാര്‍ സഞ്ചരിച്ച ബസ് ഒടുവില്‍ ഗാന്ധി സ്മൃതിയിലെത്തി. ബസ് പോലീസ് പല തവണകളായി തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് പ്രതിഷേധവുമായി മുന്നോട്ടു പോകുകയായിരുന്നു. 100 പ്രവര്‍ത്തകരും എം.പിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്ഥലത്തെത്തി. ഗാന്ധി സ്മൃതിയിലെത്തിയ എം.പിമാര്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികള്‍ക്കായി മെഴുകുതിരി കത്തിച്ച് അനുശോചിച്ചു.  

നേരത്തെ വിവിധ സ്ഥലങ്ങളില്‍ പൊലിസ് ബാരിക്കേഡ് വെച്ച് ബസ് തടഞ്ഞിരുന്നു. എം.പിമാരും പൊലിസും തമ്മില്‍ വിവിധയിടങ്ങളില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് എം.പിമാര്‍ക്ക് ഗാന്ധിസ്മൃതിയിലെത്താന്‍ സാധിച്ചത്. ഗാന്ധി സ്മൃതിയുടെ ഗേറ്റ് തള്ളിത്തുറന്നുകൊണ്ടാണ് പ്രവര്‍ത്തകര്‍ അകത്തേക്ക് കയറിയത്. 

രാജ്യത്തുള്ള വിദ്യാര്‍ഥികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ച് കൊണ്ട് പോകുന്ന ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പൊലിസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ ബസില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയിലാണ് പ്രതികരണം. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് വീഡിയോ പങ്കുവെച്ചത്. ഞങ്ങളെ തടഞ്ഞുവെച്ച് കേന്ദ്രസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ തെരുവില്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിക്കാനാണ് പ്രതിപക്ഷ എം.പിമാര്‍ ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
 
 പാര്‍ലമെന്റിലെ പ്രതിഷേധത്തിന് പിന്നാലെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുടെ യോഗം വിളിച്ചിരുന്നു. സുനേരി ബാഗിലെ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടന്നത്. 
 യോഗത്തിന് ശേഷമാണ് തങ്ങള്‍ ഗാന്ധിസ്മൃതിയിലേക്ക് മാര്‍ച്ച് നടത്തുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാഹുല്‍ഗാന്ധിയുടെ വസതിയുടെ ഇരുവശവുമുള്ള റോഡുകള്‍ പൊലിസ് അടച്ചിരുന്നു. റോഡിന് മുന്നില്‍ ബസും കുറുകെ ഇട്ട് പൊലിസ് തടഞ്ഞിരുന്നു.

 


 

 

rahul gandhi declared that nobody can stop them as they go to offer support to the country's students. he made this statement while their bus was blocked on the way to gandhi smriti to pay tribute to students who committed suicide following question paper leaks. the response was featured in a video filmed inside the bus after police officers stopped it, which was shared on the x platform



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 hours ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 hours ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 hours ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 hours ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 hours ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 hours ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 hours ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 hours ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  4 hours ago