യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തിയുള്ള പരിഹാരങ്ങള്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. അദ്ധ്വാനത്തിന് ഫലം ലഭിക്കുന്നില്ലെന്ന തോന്നല്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമാണെന്നം സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
'സമൂഹത്തിലെ മുതിര്‍ന്നവര്‍ എന്ന നിലയില്‍ സംസ്‌കാരത്തെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. പ്രയത്‌നത്തേക്കാള്‍ റിസള്‍ട്ടിന് മുന്‍ഗണന നല്‍കുന്ന സമൂഹം യോഗ്യതക്ക് പകരം കുറുക്കുവഴികളാകും തിരഞ്ഞെടുക്കുക. ഇന്ന് തങ്ങളുടെ കഠിനാദ്ധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കുന്നില്ലെന്ന് കണ്ട് വിദ്യാര്‍ഥികള്‍ നിരാശരാകുന്നുണ്ടെങ്കില്‍ അത് സ്വാഭാവികമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം. രാജ്യത്തിന്റെ പുരോഗതിക്കുള്ള ഊര്‍ജമാണ് യുവാക്കള്‍. അവരുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. കുട്ടികളുടെ ഭാവിയെ ശക്തിപ്പെടുത്തുകയും അവരുടെ ആഗ്രഹങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന പരിഹാരമുണ്ടാകുമെന്ന് ഉറപ്പുണ്ട്- സച്ചിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."