വഴിയോരങ്ങളില്‍ കച്ചവടക്കാരുടെ വ്യാപക കൈയേറ്റം
തുറവൂര്‍: ദേശീയപാതയുടെ ഇരുവശങ്ങളും കൈയേറിയുള്ള വഴിയോര കച്ചവടക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള പാതയോരത്താണു കൈയേറ്റം വ്യാപകമായിരിക്കുന്നത്. ദേശീയപാതയ്ക്ക് വീതികൂട്ടുന്നതിനു വേണ്ടി സ്ഥലം ദേശീയപാത അതോറിറ്റി അക്വയര്‍ ചെയ്തിരിക്കുകയാണ്. വീതികൂട്ടുമ്പോള്‍ വഴിയോര കച്ചവടക്കാര്‍ക്കെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതിക്ഷയിലാണു പുതുതായി ധാരാളം പേര്‍ ദേശീയ പാതയോരത്ത് ഇപ്പോള്‍ അനധികൃതമായി ഷെഡുകള്‍ കെട്ടി കച്ചവടം തകൃതിയായി നടത്തിവരുന്നത്.
തുറവൂര്‍ കവലയില്‍ നിന്ന് തെക്കക്കോട്ടുള്ള പാതയോരത്ത് തന്നെ കഴിഞ്ഞ ആഴ്ചയില്‍ ധാരാളം കടകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഈ കടകളിലെ വൈകിട്ടുള്ള കച്ചവടങ്ങള്‍ കണ്ടിട്ടും അവ നീക്കം ചെയ്യാനോ മറ്റു നടപടികള്‍ സ്വീകരിക്കാനോ ദേശീയപാത അധികൃതര്‍ തയാറാകാത്തതില്‍ ജനങ്ങള്‍ക്കു ശക്തമായ പ്രതിഷേധമുണ്ട്. നടപ്പാത കൈയേറിയുള്ള അനധികൃത കച്ചവടം മൂലം കാല്‍നട യാത്രക്കാര്‍ക്ക് സ്വസ്ഥമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല.
വാഹനങ്ങളുടെ പാര്‍ക്കിങ്ങും പല സ്ഥലത്തും നടപ്പാത കൈയേയാണ്. ജനങ്ങള്‍ക്ക് ശല്യമായിട്ടുള്ള അനധികൃത വാഹന പാര്‍ക്കിങ്ങും വഴിയോരം കൈയേറിയുള്ള കച്ചവടങ്ങളും മറ്റും അവസാനിപ്പിക്കുന്നതിനു നിയമനിര്‍മാണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകുകതന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."