HOME
DETAILS

ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു

  
Salah
June 28 2025 | 11:06 AM

son shot and killed his father over a dispute for front seat of a tempo

ന്യൂഡൽഹി: ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മകൻ പിതാവിനെ വെടിവെച്ച് കൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടറായ സുരേന്ദ്ര സിങ് (60) ആണ് മരിച്ചത്. സംഭവത്തിൽ 26 വയസ്സുള്ള മകൻ ദീപക്കിനെ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

വാടകയ്‌ക്കെടുത്ത ഒരു ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ദാരുണ സംഭവത്തിലേക്ക് വഴിമാറിയത്. തിമാർപൂരിലെ എംഎസ് ബ്ലോക്കിന് സമീപം വൈകുന്നേരം 7.30 ഓടെയാണ് സംഭവം. വെടിയൊച്ച കേട്ട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ 60 കാരനായ സുരേന്ദ്ര സിംഗ് രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടെത്തി. നാട്ടുകാർ ചേർന്നാണ് ദീപക്കിനെ പിടിച്ച് പൊലിസിന് ഏൽപ്പിച്ചത്.

റിട്ടയേർഡ് സബ് ഇൻസ്പെക്ടറായ സുരേന്ദ്ര സിങ്ങിനെ എച്ച്ആർഎച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിയുണ്ട ഇടതു കവിളിലൂടെ തുളച്ചുകയറി മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു.

ആറ് മാസം മുൻപാണ് സുരേന്ദ്ര സിംഗ് വിരമിച്ചത്. ഇതിന് പിന്നാലെ കുടുംബം ഉത്തരാഖണ്ഡിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. ഒരു ടെമ്പോയിൽ വീട്ടുപകരണങ്ങൾ കയറ്റുന്നതിനിടെ, മുൻ സീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി അച്ഛനും മകനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിൻ സീറ്റിലെ ഇടുങ്ങിയ സ്ഥലമായതിനാൽ സുരേന്ദ്ര സീറ്റിൽ ഇരിക്കാൻ നിർബന്ധിച്ചതായും ഇത് ദീപക്കിനെ പ്രകോപിപ്പിച്ചതായും പൊലിസ് പറയുന്നു. കോപാകുലനായി ദീപക് തന്റെ പിതാവിന്റെ തോക്ക് എടുത്ത് വളരെ അടുത്ത് നിന്ന് വെടിവച്ചുവെന്നാണ് റിപ്പോർട്ട്.

പ്രതിയായ ദീപക്കിനെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധത്തിൽ നിന്ന് ഇരയുടേതായ ലൈസൻസുള്ള തോക്കും 11 ലൈവ് കാട്രിഡ്ജുകളും പൊലിസ് കണ്ടെടുത്തു. സംഭവത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. 

 

A shocking incident occurred in the Timarpur area of North Delhi, where a son shot and killed his father over a dispute about who should sit in the front seat of a tempo. The deceased has been identified as Surender Singh (60), a retired sub-inspector from the CISF. His 26-year-old son, Deepak, has been arrested by the police in connection with the incident. The tragedy took place on Thursday evening while the family was preparing to move back to their native village in Uttarakhand.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  14 hours ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  15 hours ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  15 hours ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  15 hours ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  16 hours ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  16 hours ago
No Image

റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു

Football
  •  16 hours ago
No Image

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ;  കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

Kerala
  •  16 hours ago
No Image

പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ

uae
  •  17 hours ago
No Image

അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്

Cricket
  •  17 hours ago