HOME
DETAILS

വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം

  
June 28 2025 | 11:06 AM

Shirmon Hetmyer Great Performance in Mejor Leage Cricket
മേജർ ക്രിക്കറ്റ് ലീഗിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് സൂപ്പതാരം ഷിർമോൺ ഹെറ്റ്മെയർ. മേജർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ ഓർക്കാസിന് വേണ്ടിയാണ് ഹെറ്റ്മെയർ തിളങ്ങിയത്. മുംബൈ ഇന്ത്യൻസിന്റെ  ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിനെതിരെ 40 പന്തിൽ പുറത്താവാതെ 97 റൺസ് നേടിയാണ്  ഹെറ്റ്മെയർ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു വിൻഡീസ് താരത്തിന്റെ ഇന്നിങ്‌സ്.
 
സമീപകാലങ്ങളിൽ ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ ഹെറ്റ്മെയറിന്  സാധിച്ചിരുന്നില്ല. അടുത്തിടെ അവസാനിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നിരാശാജനകമായ പ്രകടനമായിരുന്നു ഹെറ്റ്മെയർ പുറത്തെടുത്തിരുന്നത്. പല മത്സരങ്ങളിലും രാജസ്ഥാന്റെ ഫിനിഷിങ് റോളിൽ ഹെറ്റ്മെയറിന്റെ ഫോമില്ലായ്മ ടീമിന് കനത്ത തിരിച്ചടിയായിരുന്നു നൽകിയിരുന്നത്. ഇപ്പോൾ താരം തന്റെ ബാറ്റിംഗ് പ്രതിഭ എവിടെയും നഷ്ടപ്പെട്ടിട്ടില്ലെന്ന് അമേരിക്കൻ മണ്ണിൽ തെളിയിച്ചിരിക്കുകയാണ്.
 
മത്സരത്തിൽ മൂന്നു വിക്കറ്റിന്റെ ആവേശകരമായ വിജയം ആയിരുന്നു സിയാറ്റിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂയോർക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന കൂറ്റൻ ടോട്ടലാണ് എതിരാളികൾക്ക് മുന്നിൽ പടുത്തുയർത്തിയത്. എന്നാൽ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിയാറ്റിൽ അവസാന ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 
 
ന്യൂയോർക്കിനായി ക്യാപ്റ്റൻ നിക്കോളാസ് പൂരൻ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 60 പന്തിൽ പുറത്താവാതെ 108 റൺസ് ആണ് പൂരൻ അടിച്ചെടുത്തത്. ഏഴ് ഫോറുകളും എട്ട് സിക്സുകളുമാണ്‌ താരത്തിന്റെ പേരിൽ നിന്നും പിറന്നത്. തെജിന്ദർ സിങ് എട്ട് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 35 പന്തിൽ 95 റൺസ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 
 
നിലവിൽ മേജർ ക്രിക്കറ്റ് ലീഗിന്റെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സിയാറ്റിൽ. ആറ് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു വിജയവും അഞ്ച് തോൽവിയുമായി രണ്ട് പോയിന്റാണ് സിയാറ്റിലിനുള്ളത്.
 
Shirmon Hetmyer Great Performance in Mejor Leage Cricket
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  5 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago