HOME
DETAILS

പൊന്നാനി സമഗ്ര മാസ്റ്റര്‍പ്ലാന്‍: സര്‍ക്കാരിന് കത്ത് നല്‍കാന്‍ തീരുമാനം

  
backup
January 01 2019 | 06:01 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d

പൊന്നാനി: പൊന്നാനി സമഗ്ര മാസ്റ്റര്‍പ്ലാന്‍ അംഗീകാരത്തിന് കൂടുതല്‍സമയമനുവദിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാറിന് കത്തു നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. പൊന്നാനിയുടെ നഗര വികസനത്തിന് മുന്നോടിയായി തയാറാക്കിയ സമഗ്ര മാസ്റ്റര്‍പ്ലാനിലെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ സമയമനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്.
അംഗീകാരത്തിനുള്ള അവസാന തിയതിയായ ജനുവരി നാല് എന്നത് നീട്ടി കൂടുതല്‍ സമയം അനുവദിച്ച് പൊതുജനാഭിപ്രായം രൂപീകരിച്ച് നടപ്പാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് കൗണ്‍സില്‍ ഈ ആവശ്യം സര്‍ക്കാരിനും നഗരാസൂത്രണ വകുപ്പിനും സമര്‍പ്പിക്കുന്നത്.
കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിവിധ രാഷ്ട്രീയ, സംഘടനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിക്കാന്‍ നഗരസഭാ സെക്രട്ടറിയെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തി. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുമ്പോഴുള്ള എല്ലാ ആശങ്കകളും ദൂരീകരിക്കാനും പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കാനുംവേണ്ടിയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം പൊന്നാനി നഗരസഭക്ക് രണ്ടരക്കോടി രൂപ അനുവദിച്ചതായി കൗണ്‍സില്‍ യോഗം അറിയിച്ചു.
അതേസമയം പൊന്നാനി സമഗ്ര മാസ്റ്റര്‍ പ്ലാനില്‍ സാവകാശം അനുവദിക്കണമെന്നും ആവശ്യമായ ഭേദഗതി വരുത്തണമെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.
പൊന്നാനി നഗര വികസനത്തിനായി തയാറാക്കിയ 2035 മാസ്റ്റര്‍ പ്ലാനില്‍ നിലവിലെ റോഡുകളുടെ സ്ഥിതി മനസിലാക്കാതെയാണ് വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ചാണാ റോഡ് മുതല്‍ കോടതിപ്പടിവരെ നിരവധി കെട്ടിടങ്ങളുടെ മുന്‍ഭാഗം പൊളിച്ചുനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമെ നിര്‍ദ്ദേശപ്രകാരം 16 മീറ്റര്‍ റോഡ് വീതി വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ. സോണുകള്‍ തരം തിരിച്ചിരിക്കുന്നതും ദീര്‍ഘവീക്ഷണമില്ലാതെയാണ്. പല സോണുകളിലും കൊമേഴ്ഷ്യല്‍ സോണ്‍ ആവശ്യമില്ലാത്തതും റസിഡന്‍ഷ്യല്‍ സോണ്‍ ആവശ്യമില്ലാത്തതുമാണ്.
ഇത്തരം ആക്ഷേപങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പൊന്നാനിയുടെ പ്രത്യേക സാഹചര്യത്തില്‍ ഉള്‍കൊള്ളാതെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തുന്നതിന് സാവകാശം നല്‍കി ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കണമെന്നും പൊന്നാനി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നേതാക്കളായ സോമസുന്ദരന്‍, എം.എ ലത്തീഫ്, കെ. അബ്ദുല്‍ ഖയ്യൂം, ടി.പി.ഒ മുജീബ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago