
60 തൊട്ട് പെന്‍ഷന്‍ പ്രായം
കാസര്‍കോട്: ഡോക്ടര്‍മാര്‍ക്ക് പിന്നാലെ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഒരു വിഭാഗം ജീവനക്കാരുടെ കൂടി പെന്‍ഷന്‍ പ്രായവും 60 ആക്കി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.
എംപ്ലോയീസ് പ്രൊഫിഡന്റ് ഫണ്ടിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് പുതുവത്സര ദിനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത്ത് രാജന്‍ ഒരു വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്നും 60 ആക്കി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെയും ഇ.പി.എഫ് പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ബോര്‍ഡിലെ കുറച്ചു ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആക്കിയിരുന്നു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചുകൊണ്ടുള്ള അടിക്കടിയുള്ള തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും. മാനുഷിക പരിഗണനയുടെ പേരില്‍ ഈ തീരുമാനത്തോട് കാര്യമായ പ്രതിഷേധം ഉയരാന്‍ ഇടയില്ലെങ്കിലും സമാനമായ മറ്റ് ജീവനക്കാരും ഇക്കാര്യം ചൂണ്ടിക്കാട്ടി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ അത് സര്‍ക്കാരിന് പ്രതിസന്ധിയാകാനിടയുണ്ട്. മാത്രമല്ല, പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് കെ.ആര്‍.എസ് ബാധകമായ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 58 ഉം കടന്ന് 60ല്‍ തൊട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 56 വയസാണെങ്കിലും ഇ.പി.എഫ് ബാധകമാക്കിയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ ബെവ്‌കോയിലും കാഷ്യൂ കോര്‍പറേഷനിലും മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും ഇപ്പോള്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആണ്. ഇതിനെയെല്ലാം മറികടന്നാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ പ്രായം 60 ആക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായത്തിന് സമാനമാണിത്.
ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിന്നു. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്നും 60 ഉം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ നിന്നും 62 ആക്കിയുമാണ് വര്‍ധിപ്പിച്ചിരുന്നത്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണപന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നായിരുന്നു അന്ന് സര്‍ക്കാരും എല്‍.ഡി.എഫും വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് കെ.ആര്‍.എസ് ബാധകമായ ചില ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും ഇപ്പോള്‍ 60 വയസായി വര്‍ധിപ്പിച്ചിരിക്കുന്നത്.
കേരളാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം നേടുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്ത അംഗപരിമിതമായ ജീവനക്കാരുടെ വിരമിക്കല്‍ പ്രായമാണ് ഇപ്പോള്‍ 56 ല്‍ നിന്നും 60 ആക്കിയത്. സ്ഥിരം ജീവനക്കാരാണെങ്കിലും ഇവര്‍ക്ക് ഇ.പി.എഫ് പെന്‍ഷന്‍ പദ്ധതിയായിരുന്നു സര്‍ക്കാര്‍ ബാധകമാക്കിയിരുന്നത്. 1995ലെ ഇ.പി.എഫ് പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിന് 58 വയസ് വരെ വിഹിതം അടക്കുകയും 10 വര്‍ഷത്തെ സര്‍വിസ് പൂര്‍ത്തീകരിക്കുകയും വേണം.
എന്നാല്‍ 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സ്ഥിര നിയമനം ലഭിച്ച ഇവരില്‍ പലര്‍ക്കും 56 -ാം വയസില്‍ വിരമിച്ചാല്‍ ഈ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്തിയത്. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആകെ 28 സ്ഥിരം ജീവനക്കാരാണുള്ളത്.
പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ചില മന്ത്രിമാര്‍ തന്നെ എതിര്‍ത്തതോടെ ഇത് നടന്നിരുന്നില്ല. കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ സര്‍ക്കാരിന് മറ്റ് വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇതേ തീരുമാനം വേണ്ടി വരുമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യം ശുപാര്‍ശ ചെയ്യുന്ന പ്രൊഫ.സുശീല്‍ഖന്നയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 17 days ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 17 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 17 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 17 days ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 17 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 17 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 17 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 17 days ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 17 days ago
600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം
oman
• 17 days ago
പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കൈവശം വച്ചു; വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടി; പ്രതി പിടിയിൽ
Saudi-arabia
• 17 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 17 days ago
ജിദ്ദ തുറമുഖത്ത് വൻ ലഹരി വേട്ട; സഊദി കസ്റ്റംസ് പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിലധികം ആംഫെറ്റമിൻ ഗുളികകൾ
Saudi-arabia
• 17 days ago
പുതിയ ഉംറ സീസണിനുള്ള പ്രവർത്തന പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 17 days ago
സൈന്യത്തെ വിമർശിച്ച് വിവാദ ഫോൺ സംഭാഷണം; തായ്ലൻഡ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം
International
• 18 days ago
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരന് മരിച്ചു: മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം, പൊലിസ് അന്വേഷണം
Kerala
• 18 days ago
മൗറീഷ്യസിൽ ആറുവയസ്സുകാരൻ അറസ്റ്റിൽ; വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്ന് 18.8 കോടി രൂപയുടെ കഞ്ചാവ് കണ്ടെത്തി
International
• 18 days ago
കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാരില്ല; ദുരവസ്ഥയ്ക്കെതിരെ വിമർശനവുമായി ഹൈക്കോടതി
Kerala
• 18 days ago
50,000 ദിർഹം വരെ ശമ്പളം; പ്രവാസികൾക്കും അവസരം; ദുബൈയിലെ മികച്ച തൊഴിലവസരങ്ങൾ
uae
• 17 days ago
കാറിൽ മദ്യം കടത്തുന്നതിനിടെ ഇന്ത്യൻ പ്രവാസി ഒമാനിൽ അറസ്റ്റിൽ, നാട് കടത്തും
oman
• 17 days ago
അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ
National
• 17 days ago