ADVERTISEMENT
HOME
DETAILS
MAL
പരിയാരത്ത് വിദ്യാര്‍ഥി സമരം
ADVERTISEMENT
backup
January 02 2020 | 05:01 AM
സ്വന്തം ലേഖകന്‍
തളിപ്പറമ്പ് (കണ്ണൂര്‍): പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സ്വാശ്രയ ഫീസടക്കാന്‍ വിസമ്മതിച്ച പി.ജി, എം.ബി.ബി.എസ് വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍.
2018 ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികളായ 69 പേരും പി.ജി വിദ്യാര്‍ഥികളായ 100 പേരുമാണ് സമരത്തിനിറങ്ങിയത്. ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരേ കേസ് നല്‍കിയതിനാല്‍ ഫീസടക്കാന്‍ സാവകാശം വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ ക്ലാസിലെത്തിയ വിദ്യാര്‍ഥികളെ ഫീസടച്ചില്ലെന്ന കാരണംപറഞ്ഞ് പുറത്താക്കുകയായിരുന്നു. മെഡിക്കല്‍കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ അതിന്റെ ആനുകൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ മെറിറ്റ് സീറ്റില്‍ ഫീസ് 30,000 രൂപ മാത്രമാണെന്നിരിക്കെയാണ് സ്വാശ്രയ ഫീസായ ആറുലക്ഷം രൂപ അടയ്ക്കാത്തതിന്റെ പേരുപറഞ്ഞ് തങ്ങളെ പുറത്താക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പി.ജി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുവരുന്ന അലവന്‍സ് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ നിര്‍ത്തലാക്കുകയും അറ്റന്റന്‍സ് നല്‍കാതിരിക്കുകയുമാണെന്ന് പി.ജി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജിതിന്‍ സുരേഷ് പറഞ്ഞു.
2018 ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കും ഫീസിന്റെ പേരില്‍ അറ്റന്റന്‍സ് നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. എന്നാല്‍, ഡിസംബര്‍ 31നകം 5,60,000 രൂപ ഫീസും 40,000 രൂപ ട്യൂഷന്‍ ഫീസും അടക്കാത്തപക്ഷം ക്ലാസില്‍ നിന്ന് പുറത്താക്കുമെന്നു നേരത്തേ അറിയിച്ചിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 13 days agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 13 days agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 13 days agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 13 days agoതിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിച്ചു
Kerala
• 13 days agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 13 days agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 13 days ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 13 days agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 13 days agoകണ്ണൂില്‍ ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ആളപായമില്ല
Kerala
• 13 days agoADVERTISEMENT