ADVERTISEMENT
HOME
DETAILS
MAL
ഒടുവില്‍ ഒന്നാംറാങ്കുകാരിക്ക് ജോലി
ADVERTISEMENT
backup
January 02 2020 | 05:01 AM
നിസാം കെ.അബ്ദുല്ല
കല്‍പ്പറ്റ: ഒടുവില്‍ ഒന്നാംറാങ്കുകാരിക്ക് നിയമന ഉത്തരവ് ലഭിച്ചു. പി.എസ്.സി നടത്തിയ കോളജ് ലക്ചറര്‍ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാര്‍ഥിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 14 മാസം കഴിഞ്ഞിട്ടും നിയമനം ലഭിക്കാത്തത് സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 18ന് 'ഒന്നാം റാങ്ക്, ജോലിയില്ല' എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഒന്നര വര്‍ഷത്തോളമായുള്ള ജോലിക്കായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. പുതുവര്‍ഷ പുലരിയില്‍ നിയമന ഉത്തരവ് കൈപ്പറ്റാനുള്ള സന്ദേശം ലഭിച്ചത് ഫൈറൂസയുടെയും കുടുംബത്തിന്റെയും സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്. പത്രവാര്‍ത്തയുടെ കട്ടിങ് അടക്കമുള്ള രേഖകളുമായി ഫൈറൂസ മുഖ്യമന്ത്രി, ഉന്നത വിദ്യഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനുപുറമെ മലപ്പുറം എം.എല്‍.എ പി.ഉബൈദുല്ലയും വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപ്പെട്ടിരുന്നു.
2018 ഓഗസ്റ്റ് 16നാണ് പി.എസ്.സി ഹോം സയന്‍സ് (ചൈല്‍ഡ് ഡെവലപ്‌മെന്റ്) തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശി ടി.ഫൈറൂസക്കായിരുന്നു ഒന്നാം റാങ്ക്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിട്ടും ജോലിക്കായി ഇവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു. തിരുവനന്തപുരം ഗവ.വനിതാ കോളജില്‍ മാത്രമാണ് ഈ തസ്തികയുള്ളത്. ഇവിടെ രണ്ട് ഒഴിവുണ്ടെങ്കിലും ഒരൊഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനത്തിന് തടസമായത്.
16 മാസത്തോളമാണ് ഈ ഉദ്യോഗാര്‍ഥിക്ക് അര്‍ഹമായ നിമയനം നല്‍കാതെ കോളജിയേറ്റ് എജ്യുക്കേഷന്‍ അധികൃതര്‍ തട്ടിക്കളിച്ചത്. വിവരാവകാശം വഴി ഉദ്യോഗാര്‍ഥിയും പി.എസ്.സി രണ്ടുതവണയും ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് കത്തുനല്‍കിയിട്ടും മറുപടി നല്‍കാതെ ഇവര്‍ ഒഴിഞ്ഞുമാറി. ഉദ്യോഗാര്‍ഥിക്കുള്ള മറുപടി പി.എസ്.സിക്ക് നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് വഞ്ചിച്ചു. മറുപടി ലഭിച്ചിട്ടില്ലെന്ന് പി.എസ്.സിയില്‍ നിന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും കോളജിയേറ്റ് എജ്യുക്കേഷനില്‍ അന്വേഷിച്ചപ്പോള്‍ പി.എസ്.സിക്ക് മറുപടി നല്‍കിയിട്ടില്ലെന്നും സിംഗിള്‍ പോസ്റ്റ് ആണോയെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍വകലാശാലയാണെന്നും അതിനായി കത്തെഴുതിയിട്ടുണ്ടെന്നുമായി അധികൃതരുടെ മറുപടി.
തിരുവനന്തപുരം ഗവ.വനിതാ കോളജില്‍ മാത്രമുള്ള ഈ തസ്തികയില്‍ ഒരു ഒഴിവ് മാത്രമാണുള്ളതെങ്കില്‍ ഇത് സിംഗിള്‍ പോസ്റ്റ് ആണെന്ന് പി.എസ്.സിയെ അറിയിക്കുന്നതിന് യാതൊരു നിയമതടസവും ഇല്ലായിരുന്നു.
ഇതൊക്കെ മറച്ചുവെച്ചാണ് അധികൃതര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയത്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഉദ്യോഗാര്‍ഥിയുടെ അവകാശം സംരക്ഷിച്ചത്.
രാഷ്ട്രപതി
ശബരിമലയിലേക്കില്ല
തിരുവനന്തപുരം: സുരക്ഷ ഒരുക്കുന്നത് അപ്രായോഗികമാണെന്ന പൊലിസ് റിപ്പോര്‍ട്ടിനുപിന്നാലെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി.
തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് ലക്ഷദ്വീപിലേക്കായിരിക്കും പോവുക. വ്യാഴാഴ്ച തിരികെ കൊച്ചിയിലെത്തി ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ പ്രയോഗികബുദ്ധിമുട്ടുണ്ടെന്നായിരുന്നു പൊലിസ് റിപ്പോര്‍ട്ട്. നാലുദിവസത്തിനുള്ളില്‍ പഴുതടച്ച സുരക്ഷാക്രമീകരങ്ങള്‍ ഒരുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഉന്നതതലയോഗത്തില്‍ പൊലിസ് അറിയിച്ചത്.
രാഷ്ട്രപതിക്ക് തിങ്കളാഴ്ച ശബരിമല സന്ദര്‍ശിക്കാന്‍ കഴിയുമോയെന്നാണ് രാഷ്ട്രപതി ഭവന്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നത്. തിരക്കുള്ള സമയമായതിനാല്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രശ്‌നങ്ങളുണ്ട്. ഹെലികോപ്ടറില്‍ സന്നിധാനത്തെത്താനാണ് രാഷ്ട്രപതി ആലോചിക്കുന്നതെന്നാണ് രാഷ്ട്രപതിഭവന്‍ അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം
Kerala
• 33 minutes agoസംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• an hour agoകവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• an hour agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 3 hours agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 3 hours ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 9 hours agoതെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
National
• 11 hours agoചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു
uae
• 11 hours agoചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്
National
• 11 hours agoനിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു
oman
• 11 hours agoADVERTISEMENT